ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

282 THE PASSION-WEEK: WEDNESDAY. [PART III. CHAP. IV.

ഇപ്രകാരം യേശു ചൊവ്വാഴ്ച സന്ധ്യാസമയത്ത് എല്ലാ വചനങ്ങളേയും
തികച്ചു ബെഥന്യയിൽ എത്തിയതിന്റെ ശേഷം വ്യാഴാഴ്ച വൈകുന്നേരംവരെ
അവിടെ മറഞ്ഞു പാൎത്തു (യോ. ൧൨, ൩൬; ൧൩, ൧), പിതാവോടു കൂടെ ഏകാ
ന്തത്തിൽ ഇരുന്നു മരണത്തിന്നായി മനസ്സിനെ ഒരുക്കിക്കൊണ്ടിരിക്കയും ചെ
യ്തു. ശിഷ്യരേയും കൂടെ ഉണൎത്തി കഷ്ടാനുഭവത്തിന്നായി ഒരുമ്പെടുത്തേണ്ട
തിന്നു കൎത്താവു അവരോട് പറഞ്ഞിതു: രണ്ടു ദിവസങ്ങളുടെ ശേഷം പെസ
ഹ ആകുന്നുവല്ലോ; അന്നു മനുഷ്യപുത്രൻ ക്രൂശിൽ തറെക്കപ്പെടുന്നതിന്നു ഏ
ല്പിക്കപ്പെടും (മത്ത.). എന്നു ചൊല്ലിയ സമയം തന്നെ സൻഹെദ്രിൻ ന്യാ
യാധിപതികളും കയഫാവിൻ അരമനയിൽ കൂടി നിരൂപിച്ചു. യേശു തലേ
ദിവസം മുഴുവനും തങ്ങളെ താഴ്ത്തിവെച്ച പ്രകാരം (§൧൪൦–൧൪൨) ഓൎത്തു ക്രുദ്ധി
ച്ചു, യേശുവിന്റെ നാശത്തിന്നായി ഉപായം അന്വേഷിച്ചപ്പോൾ അവൻറ ജ
നരഞ്ജനയും (ലൂക്ക.) പെരുനാളുകളിൽ കലഹം ഉണ്ടായാൽ രോമർ കാട്ടും ഉഗ്രത
യും വിചാരിച്ചു പെരുനാളിൽ കഴിവില്ല, യാത്രക്കാർ പിരിഞ്ഞു പോവോളം അ
ടങ്ങി ഇരിക്കേണം എന്നു നിശ്ചയിച്ചു (മത്ത. മാൎക്ക.). ഇങ്ങിനെ പെരുനാളിൽ
തന്നെ മരണം എന്നു യേശു അറിയിക്കുന്ന നേരത്ത് പെരുനാളിൽ അരുത്
എന്നു ശത്രുക്കളുടെ പക്ഷം. പ്രധാനികൾ ഇപ്രകാരം സംഘം കൂടി യേശു
വെ മരിപ്പിപ്പാൻ നിൎണ്ണയിച്ച വൎത്തമാനത്തെ യഹൂദാ കേട്ടപ്പോൾ തൽക്ഷ
ണം സാത്താൻ അവനിൽ പ്രവേശിച്ചു (ലൂക്ക.) സ്വാമിദ്രോഹത്തിന്നായി അ
വനെ ഇളക്കുകയും ചെയ്തു. ഏറിയ കാലമായി അവൻ ലോഭിയും പ്രപഞ്ച സ
ക്തനുമായിരുന്നിട്ടല്ലാതെ വിശേഷാൽ ബെഥന്യയിലേ അഭിഷേകത്തിൽ നേ
രിട്ട തോല്വിയേയും ആക്ഷേപത്തേയും ഓൎത്തോൎത്തു മുഷിഞ്ഞു ദ്രോഹിയായി
ചമവാൻ മുതിൎന്നു എന്നു നിനെപ്പാൻ സംഗതി ഉണ്ടു. ആകയാൽ പരിഭവം
വീട്ടുവാൻ ഇതേ നല്ല അവസരം എന്നു വെച്ചു യരുശലേമിൽ ഓടി പ്രധാ
നികളെ ചെന്നു കണ്ടു, അവൎക്ക് ജനഭീതിയാൽ ഉണ്ടായ ബുദ്ധിമുട്ടു തീൎത്തു (ലൂക്ക.), പരസ്യകല്പനപ്രകാരം (യോ. ൧൧, ൫൭) യേശുവെ കാട്ടിക്കൊടുപ്പാൻ
മുതിൎന്നു, ൩൦ ശേഖൽ (ഏകദേശം ൩൫ രൂപ്പിക) കൂലി ചോദിച്ചു നിശ്ചയിക്ക
യും ചെയ്തു. ആയത് ഇസ്രയേലിൽ ഒർ അടിമയുടെ വിലയത്രെ (൨ മോ.൨൧,
൩൨). ഇനി ജനകലഹം വരാതെ കണ്ടു പിടിപ്പാൻ നല്ല തക്കം അന്വേഷിക്കേ
ണം എന്നു വെച്ചു അവൻ ചേകവരോടും ഓരോന്നു പറഞ്ഞു തുടങ്ങി (ലൂക്ക.).
യേശുവെ ഞാൻ കൊല്ലുന്നില്ലല്ലോ, അതിശയശക്തനാകയാൽ അവൻ തെ
റ്റിപ്പോവാൻ ഒരു വഴി കാണും എന്നുള്ള നിരൂപണം അവന്റെ ഉള്ളിൽ ഉ
ണ്ടായപ്രകാരം തോന്നുന്നു. യേശു അവനെ ഉടനെ ഉപേക്ഷിക്കാതെ പെ
സഹഭോജനംവരെ പൊറുക്കയാൽ അന്നേത്ത വ്യാഴാഴ്ച വൈകുന്നേരം മാത്രം
സാത്താൻ മുഴുവനും (യോ. ൧൩, ൨൭) അവനിൽ കയറി തന്റെ ആയുധം എ
ന്നപോലെ പ്രയോഗിച്ചു വാണു എന്നും വിചാരിപ്പാൻ സംഗതി ഉണ്ടു.

(യോ.) ഇപ്രകാരം മനുഷ്യരുടെ അവിശ്വാസത്താൽ സങ്കടം ഉണ്ടെങ്കിലും
ദൈവാലോചനയാലെ ആശ്വാസം ഉണ്ടു. യഹോവാഭുജം അല്പം ചിലൎക്ക് മാ
ത്രം വെളിപ്പെട്ടു വരികയാൽ (യശ. ൫൩, ൧) ദേവദാസന്മാരുടെ വിളിയെ മിക്ക
വാറും വിശ്വസിക്കാതെ പോകുന്നുവല്ലോ. യശായ സിംഹാസനത്തിലുള്ളവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/306&oldid=186526" എന്ന താളിൽനിന്ന് ശേഖരിച്ചത്