ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 157.] THE FIRST AND SECOND APPEARANCES OF CHRIST. 327

(യോ.) അതിന്റെ ഇടയിൽ ശീമോനും യോഹനാനും മഗ്ദലക്കാര
ത്തിയോടു കൂടി പുറപ്പെട്ടു, അവളെ പിന്നിട്ടോടി, യോഹനാനും അധികം ബദ്ധ
പ്പെട്ടു ഗുഹയിൽ എത്തിയശേഷം പൂകാതെ കുനിഞ്ഞു നോക്കി, ശീലകൾ കിട
ക്കുന്നതു കണ്ടു. ശീമോനോ എത്തിയ നേരമേ കടന്നു, തല ചുറ്റിയ ശീല
വേറെ വെച്ചതു കണ്ടു, കള്ളന്മാരുടെ ചിഹ്നം ഒന്നുമില്ല എന്നു ബോധിച്ചു ആ
ശ്ചൎയ്യപ്പെട്ടപ്പോൾ (ലൂക്ക.) യോഹനാനും അകത്തു കടന്നു, വേദവചനങ്ങൾ
നിമിത്തം വിശ്വസിക്കേണ്ടിയതിനെ കണ്ണാലെ ചില ലക്ഷണങ്ങളെ കണ്ടു
വിശ്വസിച്ചു. ശിഷ്യന്മാർ ഇരുവരും വിചാരിച്ചുകൊണ്ടു വീട്ടിലേക്കു മടങ്ങി
ചെല്ലുമ്പോൾ മഗ്ദലക്കാരത്തി ആശ്വസിക്കാതെ ഗുഹാസമീപേ കരഞ്ഞു
പാൎത്തു, പിന്നെയും കുനിഞ്ഞു നോക്കിയാറെ ൨ ദൂതന്മാർ തലെക്കലും കാല്ക്കലും
ഇരിക്കുന്നതു കണ്ടു. സ്ത്രീയേ, എന്തിന്നു കരയുന്നു എന്നു കേട്ടതിന്നു അവർ
എൻ കൎത്താവെ എടുത്തുകൊണ്ടു പോയി, എവിടെ വെച്ചു എന്നറിയുന്നതും
ഇല്ല എന്നു ചൊല്ലി പിന്നോക്കം തിരിഞ്ഞു, മറ്റൊരു അജ്ഞാതദേഹത്തേയും ക
ണ്ടു. സ്ത്രീയേ, എന്തിന്നു കരയുന്നു? ആരെ അന്വേഷിക്കുന്നു എന്നു കേട്ട നേരം
ഇവൻ പക്ഷെ യോസേഫിന്റെ തോട്ടക്കാരൻ, ശവത്തെ നിൎഭയമുള്ള സ്ഥ
ലത്താക്കി വെച്ചിട്ടുണ്ടായിരിക്കും എന്നു ഊഹിച്ചു, എങ്കിലോ വെച്ച സ്ഥലം എ
ന്നോടു പറഞ്ഞാലും, ഞാൻ എടുത്തുകൊണ്ടു പോകും എന്നു പറഞ്ഞു. ഉടനെ
അവൻ "മറിയേ" എന്നു ചൊല്ലുന്നതു കേട്ടു തിരിഞ്ഞു, "റബ്ബൂനി" (എൻഗുരോ)
എന്നു പറഞ്ഞു അവന്റെ കാൽ പിടിപ്പാൻ തുടങ്ങിയപ്പോൾ, സ്വൎഗ്ഗാരോഹ
ണം ഇനിയും ആയില്ലല്ലോ, ആകയാൽ ഞാൻ വെറും ആത്മാവായിട്ടല്ല
സാക്ഷാൽ ദേഹം പൂണ്ടവനായി വന്നു എന്ന് ഒട്ടും സംശയിക്കരുതു തൊട്ടു
നോക്കുകയുമരുതു! എന്നാൽ നീ ചെന്നു എന്റെ സഹോദരന്മാരോടു ഞാൻ
എനിക്കും അവൎക്കും പിതാവും ദൈവവും ആയവങ്കലേക്ക് കരേറിപ്പോകുന്നു
എന്നറിയിക്ക എന്നതു കേട്ടാറെ മഗ്ദലക്കാരത്തി ഓടിച്ചെന്ന ശേഷം തൊഴി
ച്ചും കരഞ്ഞും നില്ക്കുന്നവരോടു ആ ഭാഗ്യവൃത്താന്തം അറിയിച്ചു. താൻ കൎത്ത
വെ കണ്ടപ്രകാരം അവർ കേട്ടാറെ പക്ഷെ അവളുടെ മുമ്പേത്ത ബാധയെ
വിചാരിച്ചും, അധികം ഇളച്ചു കിട്ടിയവൎക്കു സ്നേഹവിശ്വാസങ്ങളിൽ ഇങ്ങിനെ
മുമ്പു വരുമോ എന്നു സംശയിച്ചുംകൊണ്ടു വിശ്വസിക്കാതെ പാൎത്തു (മാൎക്ക.)

(ലൂക്ക.) അതിന്നു മുമ്പെ തന്നെ പട്ടണത്തേക്ക് ഓടിയ ൨ സ്ത്രീകൾ അ
വിടെ യൊഹന്ന (ലൂക്ക. ൮, ൩) മുതലായ തോഴിമാരോടും പക്ഷെ യേശുമാ
താവോടും എത്തി, ഒന്നിച്ചു മടങ്ങി ശൂന്യമായ ഗുഹയെ കണ്ടശേഷം ദൂതന്റെ
വാൎത്തയെ ഇപ്പോൾ അറിയിക്കണം എന്നുവെച്ചു ഒക്കത്തക്ക പട്ടണത്തേക്കു
ചെല്ലുമ്പോൾ യേശു എതിരേറ്റു സല്കാരം പറഞ്ഞു, അവരും അവനെ അറി
ഞ്ഞു പാദങ്ങളെ തഴുകി വണങ്ങി. യേശുവും ഭയം വേണ്ടാ, എന്റെ സഹോദ
രന്മാർ ഗലീലെക്കു പോയി എന്നെ കാണ്മാൻ ഒരുങ്ങേണ്ടതിന്നു പറയേണം
എന്നു കല്പിച്ചു (മത്ത.). അപ്രകാരം അവർ പോയി ബോധിപ്പിച്ചപ്പോൾ
ശിഷ്യന്മാർ അതു പ്രമാണിക്കാതെ ബുദ്ധിഭ്രമം എന്നു തള്ളുകയും ചെയ്തു (ലൂക്ക.)
എങ്കിലും പെസഹയുള്ള ആഴ്ചവട്ടം കഴിഞ്ഞാൽ ഗലീലെക്കു മടങ്ങിപ്പോയിട്ടു
കാണും എന്നു സംശയം കലൎന്ന ഒരു പ്രത്യാശ ഉണ്ടായെന്നു തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/351&oldid=186571" എന്ന താളിൽനിന്ന് ശേഖരിച്ചത്