ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

334 CHRIST'S RESURRECTION AND ASCENSION. [PART III. CHAP. V.

അപോസ്തലന്മാരുടെ നടുവിൽ മൂന്നാമതു ഇപ്രകാരം ഉയിൎപ്പിന്റെ നി
ശ്ചയം തികഞ്ഞുവന്നപ്പോൾ സകല ശിഷ്യന്മാരോടും കൂട്ടുകാഴ്ചയാവാൻ അപോ
സ്തലർ ഗലീലെക്ക് യാത്രയായി. അവിടെ എത്തിയപ്പോഴെക്കോ യേശു മുമ്പെ
തെരിഞ്ഞെടുത്ത ൭ പേൎക്ക് പ്രത്യക്ഷനായി. അവരിൽ ശീമോൻ, തോമാ, ന
ഥാന്യേൽ, ജബദിപുത്രർ എന്നിവർ വിശിഷ്ടന്മാർ. അവർ പണ്ടു വിട്ടുപോ
യ വീട്ടിൽ എത്തിയാറെ കല്പനപ്രകാരം എട്ടു ദിക്കിലേക്കും പിരിഞ്ഞു പുറപ്പെ
ടുമ്മുന്നമേ കീഴ്മൎയ്യാദപ്രകാരം ഒരിക്കൽ മീൻപിടിക്കട്ടെ എന്നു ശീമോൻ പറഞ്ഞു,
അവരും അങ്ങിനെ തന്നെ എന്നു വൈകുന്നേരം ഒത്തു പുറപ്പെട്ടു, ആ രാത്രി
യിൽ ഒന്നും പിടികൂടിയതും ഇല്ല. പുലരുമ്പോൾ കരയിൽ നില്ക്കുന്ന ഒരുവൻ
ഹോ ബാല്യക്കാരേ, കൂട്ടാൻ വല്ലതും ഉണ്ടോ എന്നു വിളിച്ചു കേട്ടാറെ, ഇല്ല എ
ന്നു പറഞ്ഞതിന്നു പടകിന്റെ വലഭാഗത്തു വീശണം എന്നാൽ കിട്ടും എന്നു
പറഞ്ഞു. അവരും വീശി അനന്തരം മീൻകൂട്ടം നിമിത്തം വല വലിപ്പാൻ കഴി
ഞ്ഞതും ഇല്ല. അതുകൊണ്ടു യോഹനാൻ ഒന്നു ഓൎത്തു (ലൂക്ക. ൫, ൫), കൎത്താ
വാകുന്നു പോൽ എന്നുരെച്ചു. ശീമോനും ഉടനെ ഉടുത്തുകൊണ്ടു വെള്ളത്തിൽ ചാ
ടി നീന്തി, മറ്റുള്ളവർ വലയെ വലിച്ചുംകൊണ്ടു പടകിൽ ചെന്നു കരെക്കിറങ്ങി
യാറെ തീക്കനലും അതിന്മേൽ വറുത്ത മീനും അപ്പവും കണ്ടു . അവർ ഉയിൎപ്പു
നാളിൽ കൎത്താവെ സല്ക്കരിച്ചതിന്നു ഇത് ഒരു പ്രതിസല്ക്കാരം പോലെ ആയ്തു.
പിന്നെ യേശു പറഞ്ഞു: പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ! അപ്രകാരം
ചെയ്യുമ്പോൾ ശീമോൻ കയറി വല വലിച്ചു, ൧൫൩ വലിയ മീൻ എന്ന് എ
ണ്ണി, വല കീറായ്കയാൽ അതിശയിച്ചുംകൊണ്ടു ഇങ്ങിനെ തന്റെ മീൻപിടി
വേലെക്ക് സമാപ്തി വരുത്തുകയും ചെയ്തു. ഇങ്ങു വന്നു മുത്താഴം കൊൾവിൻ
എന്നു യേശു പറഞ്ഞപ്പോൾ ശിഷ്യന്മാർ "നീ ആർ" എന്നു ചോദിപ്പാൻ തുനി
യാതെ മഹത്വവിശേഷം കണ്ടിട്ടും ഗുരുവെന്നറിഞ്ഞു സന്തോഷിച്ചു, അവനും
മുമ്പെ ശീലിച്ചവണ്ണം അപ്പവും മീനും അവൎക്കു വിഭാഗിച്ചു കൊടുക്കയും ചെയ്തു.

ഇതു ഒക്കയും സഭയുടെ ഭാവിക്കു മുങ്കുറിയായതു. യേശുവിന്റെ ശിഷ്യന്മാർ
രാത്രിയിൽ പ്രയത്നം കഴിച്ചു, തങ്ങളുടെ വേല നിഷ്ഫലം എന്നറിഞ്ഞുകൊണ്ടി
ട്ടത്രെ അല്പം പുലൎച്ച കാണും. പിന്നെ യേശു അവരറിയാതെ കണ്ടു അടുക്ക
യും, അവന്റെ ചൊൽ അവർ കേട്ടനുസരിക്കയും, അനുഗ്രഹവൎദ്ധന ഉണ്ടാ
കയും, അവനെ അറിഞ്ഞുകൊൾകയും, എതിരേറ്റു ചെല്കയും, പിടിച്ചതെല്ലാം
അവന്റെ കാല്ക്കൽ ആക്കി വെക്കുകയും ആം. അക്കര (പരത്തിൽ) എത്തുമ്പോൾ
ചോദ്യം വരാത കൂടിക്കാഴ്ചയും കോപ്പുകൾ ചിലതു യേശു ഇറക്കിയതിനാലും
ചിലതു സഭ കൊണ്ടു വന്നതിനാലും ഒർ ഉത്സവഭോഗവും ഉണ്ടു.

അനന്തരം ശീമോന്നു അപോസ്തലസ്ഥാനവും സഭാശുശ്രൂഷയിൽ മു
മ്പും പിന്നേയും കൊടുക്കേണം എന്നു തോന്നുകയാൽ യേശു അവനോടു
ചോദിപ്പാന്തുടങ്ങി. "യോനാപുത്രനായ ശീമോനേ, ഇവർ ചെയ്യുന്നതിൽ അധി
കം നീ എന്നെ സ്നേഹിക്കുന്നുവോ" എന്നു കേട്ടാറെ "ഉവ്വ കൎത്താവേ, എനിക്ക്
നിങ്കൽ പ്രിയം ഉള്ള പ്രകാരം നീ അറിയുന്നു" എന്നു വിനയത്തോടെ പറഞ്ഞ
പ്പോൾ "എന്റെ ആട്ടിങ്കുട്ടികളെ മേയ്ക്ക" എന്നു യേശു കല്പിച്ചു. പിന്നെ "യോ
നാപുത്രനായ ശീമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?" എന്നതിന്നു "ഉവ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/358&oldid=186578" എന്ന താളിൽനിന്ന് ശേഖരിച്ചത്