ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§2.] THE INCARNATION. 39

ജാതികൾ യഹൂദരുടെ ഇടയിൽ പാൎപ്പാറുണ്ടു. പരായ്യയുടെ വടക്കിഴക്കെ
അംശം മുമ്പെ യായിർസ്ഥാനം എന്നും പിന്നെ ബാശാൻ എന്നും ഇതു രയ്യ
ത്രഖൊനീതി എന്നും പേരുകൾ ഉള്ളതു. അതിൽ (ദെക്കൊപൊലി) ദശപുരം
എന്നുള്ള ൧൦ പട്ടണങ്ങളിൽ യവനന്മാരും രോമരും കുടിയേറി പാൎത്തു തമ്മിൽ
സഖ്യത ചെയ്തു പുരാണ ധൎമ്മം രക്ഷിച്ചു കൊണ്ടിരുന്നു.

ഇങ്ങിനെ മശീഹ പ്രത്യക്ഷനാകുന്ന സമയം ൬൦ കാതം നീളവും ൪൦ കാതം
അകലവും ആയ കനാൻ ഭൂമിയിൽ സത്യഛായ കണ്ടു കേട്ട പുറജാതികളും,
പാതി ഇസ്രയേല്യർ ആകുന്ന ശമൎയ്യരും, ഭ്രഷ്ടരായ ചുങ്കക്കാരും, ജാതിസംസൎഗ്ഗം
നന്ന ശീലിച്ച ഗലീല പരായ്യക്കാരും, യഹൂദയിലേ ശുദ്ധ യഹൂദരും, പറീശ
ന്മാർ എന്നുള്ള അതിശുദ്ധ യഹൂദരും വസിക്കുന്നതിൽ എബ്രായ സുറിയാ
ണി ഭാഷ മുഖ്യമായും യവന ഭാഷയും നടന്നു വരുന്നു. മേല്ക്കോയ്മ രോമ
കൈസൎക്കും നാടുവാഴ്ച ഒർ എദോമ്യന്നും തന്നെ ആകുന്നു.

§ 2.

THE MYSTERY OF THE INCARNATION.
ദേവാവതാരം.

JOHN I.

1 In the beginning was the Word, and the
Word was with God, and the Word was God.

2 The same was in the beginning with God.

3 All things were made by him; and with—
out him was not any thing made that was made.

4 In him was life; and the life was the light
of men.

5 And the light shineth in darkness; and
the darkness comprehended it not.

6 There was a man sent from God, whose
name was John.

7 The same came for a witness, to bear wit—
ness of the Light, that all men through him
might believe.

8 He was not that Light, but was sent to
bear witness of that Light.

9 That was the true Light, which lighteth
every man that cometh into the world.

10 He was in the world, and the world was
made by him, and the world knew him not.

11 He came unto his own, and his own re—
ceived him not.

12 But as many as received him, to them
gave he power to become the sons of God, even
to them that believe on his name:

13 Which were born, not of blood, nor of the
will of the flesh, nor of the will of man, but
of God.

14 And the Word was made flesh, and dwelt
among us, (and we beheld his glory, the glory
as of the only begotten of the Father,) full of
grace and truth.

15 John bare witness of him, and cried, say—
ing, This was he of whom I spake, He that
cometh after me is preferred before me: for he
was before me.

16 And of his fulness have all we received,
and grace for grace.

17 For the law was given by Moses, but grace
and truth came by Jesus Christ.

18 No man hath seen God at any time; the
only begotten Son, which is in the bosom of the
Father, he hath declared him.

ദൈവത്തെ കൂടാതെ മനുഷ്യനും ഇല്ല, മനുഷ്യനെ കൂടാതെ ദൈവവും
ഇല്ല എന്നു ചില വൈദികന്മാർ സ്ഥാപിച്ചിട്ടുള്ളതു വിപരീതമായി തോന്നി
യാലും ഒരുവിധേന അങ്ങിനെ നിരൂപിപ്പാൻ സംഗതി ഉണ്ടു പോൽ.
എങ്ങിനെ എന്നാൽ സുവിശേഷത്തിൽ വിളങ്ങിയ ആദിസത്യം ആവിതു:
ദൈവം തന്നെ വെളിപ്പെടുത്തുന്ന വചനത്തെ കൂടാതെ ഒരു നാളും ഇരുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/63&oldid=186281" എന്ന താളിൽനിന്ന് ശേഖരിച്ചത്