ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 THE BIRTH AND CHILDHOOD OF CHRIST. [PART I.

ദൈവം നിൎഗ്ഗുണനല്ല സ്നേഹം തന്നെ; ആകയാൽ അവൻ സ്നേഹിക്കു
ന്നത് ഒന്നു അനാദിയായിട്ടു തന്നെ വേണ്ടു. അവൻ അനാദിയായി സ്നേഹി
ച്ചതു ഹൃദയസ്ഥനായ പുത്രനെ തന്നെ. ഇവൻ മനുഷ്യനായി ജനിക്കേ
ണ്ടുന്നവൻ ആകയാൽ പുത്രനിൽ കൂടി മനുഷ്യജാതിയെയും ദൈവം അനാ
ദിയായി സ്നേഹിച്ചിരിക്കുന്നു. സകലവും അവനാൽ ഉണ്ടായിവന്നതുകൊ
ണ്ടു ഉണ്ടായിട്ടുള്ളത് എല്ലാം അവനിൽ ആകുന്നു എന്നും (൧, ൩. ൪.) സൎവ്വവും
അവങ്കൽ കൂടി നില്ക്കുന്നു എന്നുമുണ്ടല്ലോ (കൊല. ൧, ൧൭.) അതുകൊണ്ടു
ദൈവം ഒരിക്കൽ സൃഷ്ടിച്ച മനുഷ്യവംശത്തെ വല്ല കല്പാന്തരത്തിങ്കലും പി
ന്നേയും സംഹരിക്കും എന്നുള്ള വിചാരം അജ്ഞാനം അത്രെ. നമ്മുടെ ദൈ
വവും ഈ നമ്മുടെ ജാതിയും നിത്യവിവാഹത്താൽ കെട്ടിക്കിടക്കുന്നു. ഇതി
ന്നു മുദ്ര ആകുന്നതു വചനം ജഡമായ്വന്നു എന്നുള്ള മഹാവാക്യം തന്നെ.

വചനം എന്നതിന്റെ അൎത്ഥം എങ്കിലോ: പഴയനിയമത്തിൽ യഹോ
വ തന്റെ പ്രധാനദൂതനെ കുറിച്ചു എന്റെ ലക്ഷണസംഖ്യയാകുന്ന നാമം
അവനിൽ ഉണ്ടു എന്നു കല്പിച്ചതിനാൽ അവൻ സൃഷ്ടി അല്ല എന്നു കാ
ണിച്ചു. പിന്നെ ദൈവം മോശയെ തന്റെ തേജോഗുണങ്ങളെ കാണിച്ചു
യഹോവനാമം അറിയിച്ചു (൨ മോ. ൨൩, ൨൦. ൨൧; ൩൩, ൧൨–൨൩). ഇങ്ങിനെ
സൃഷ്ടിക്കു മേല്പെട്ടുള്ളവൻ ദേവസമ്മുഖദൂതനായി (യശ. ൬൩, ൯) ഇസ്ര
യേൽ കാൎയ്യത്തെ മദ്ധ്യസ്ഥനായും നടത്തുന്നവൻ എന്നും, വചനത്താൽ സൃ
ഷ്ടിയും (സങ്കീ. ൩൩, ൬) രക്ഷയും (യശ. ൫൫, ൧൧) സംഭവിക്കുന്നു എന്നും,
ദൈവത്തിന്റെ ആദ്യജാതയായ ജ്ഞാനസ്വരൂപിണി(യോബ. ൨൮, ൧൨ff.)
സുഭ. ൮, ൨൨ ff) ലോകരാജ്ഞിയായി അഭിഷേകം പ്രാപിച്ചു ഭൂമിയെ സ്ഥാ
പിച്ചു ശില്പിയെപോലെ സകലവും പണി ചെയ്തു വഴിക്കാക്കി മനുഷ്യപുത്ര
ന്മാരിൽ പ്രത്യേകം വാത്സല്യം കാട്ടുന്നു എന്നും, ദേവപുത്രന്റെ നാമം ഒരു മൎമ്മം
അത്രെ എന്നും (സുഭാ. ൩൦, ൪) മറ്റും പലതും പ്രവാചകമുഖേന അരുളിച്ചെ
യ്തിരിക്കുന്നു. അനന്തരം യഹൂദന്മാരുടെ റബ്ബിമാർ പലരും ദൈവത്തിന്നു ഏ
കജാതനായി അവനെ വെളിപ്പെടുത്തുന്ന വചനം ഉണ്ടു എന്നും പിതാവ്
അവനെ നമുക്കു ഏകുകകൊണ്ടു ദേവതേജസ്സു പ്രവാചകന്മാരിൽ ആവസി
ചും ഇസ്രയേൽ ദൈവപുത്രനായി ചമഞ്ഞും ഇരിക്കുന്നു (൨ മോ. ൪, ൨൨)
എന്നും ഏകദേശം അറിഞ്ഞിരുന്നു.

ഈ വക എല്ലാം ഓൎത്തിട്ടു യോഹനാൻ ഏകജാതന്നു വചനം എന്ന നാ
മധേയം ഇട്ടിരിക്കുന്നു. സത്യമുള്ള ഏകദൈവത്തെ അറിയുന്നതു നിത്യജീവ
നാകുന്നു എന്നുണ്ടല്ലോ (യോ. ൧൭, ൩). എന്നാൽ ദേവപരിജ്ഞാനത്താലും
ദേവസംസൎഗ്ഗത്താലും ഉണ്ടാകുന്ന ൟ ഭാഗ്യപൂൎത്തിയെ മനുഷ്യൻ അനുഭവി
പ്പാൻ വേണ്ടി ദൈവം തന്നെ താൻ വെളിപ്പെടുത്തീട്ടു വേണം. പുത്രന്നു
അല്ലാതെ സൎവ്വ സൃഷ്ടിക്കും ദൈവം അദൃശ്യനും അഗോചരനുമത്രെ; ആക
യാൽ സമസ്ത വെളിപ്പാടു നടക്കേണ്ടതു പുത്രൻമൂലമേ (യോ. ൧, ൧൮; ൬. ൪൬;
മത്താ. ൧൧, ൨൭; ൧. തിമോ. ൬, ൧൬). എന്നാൽ മനുഷ്യൻ തന്റെ മനക്കാമ്പിൽ
മറഞ്ഞു കിടക്കുന്നതിനെ വചനത്താലേ വെളിപ്പെടുത്തുന്ന പ്രകാരം മാനുഷ
ബുദ്ധിക്ക് എത്താത്ത ദേവമൎമ്മങ്ങളെ ഉച്ചരിച്ചു വെളിവാക്കുമാറു ഏകജാതൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/64&oldid=186282" എന്ന താളിൽനിന്ന് ശേഖരിച്ചത്