ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 THE BIRTH AND CHILDHOOD OF CHRIST. [PART I.

യേശു ൩൦ വയസ്സോളം നചറയ്യനായി പാൎത്തു. അക്കാലത്തുള്ള വി
ശേഷങ്ങളെ ആരും അറിയിച്ചു കാണുന്നില്ല. മറിയ തന്നെ എന്നു തോന്നുന്നു
അവന്റെ ബാല്യാവസ്ഥയിലേ ഒരു കഥയെ സഭക്കാരോട് അറിയിച്ചതേ
ഉള്ളു. അതിനാൽ യേശുവിന്റെ വളൎച്ച അറിവാൻ സംഗതി വന്നു. ബാ
ലൻ ദേവകരുണയാൽ വളൎന്നു ആത്മാവിൽ ശക്തനും ജ്ഞാനപൂൎണ്ണനും ആ
യ്ചമഞ്ഞതിന്ന് ഒരു ദൃഷ്ടാന്തം അവൻ ഒന്നാം പെസഹയാത്രയാൽ വിള
ങ്ങിയിരിക്കുന്നു.

ഇസ്രയേലിൽ ബാലന്മാർ ൧൨ വയസ്സ് എത്തിയാൽ അഛ്ശന്മാരോടു കൂടി
മഹോത്സവങ്ങളിൽ ചെല്ലുമാറുണ്ടു. ആദ്യ യാത്രയിൽ അവൎക്കു ധൎമ്മപുത്രർ
(തൌറത്തിൻ മക്കൾ) എന്ന പേർ വിളിക്കും. യേശുവും യരുശലേമിൽ പോ
കുവാൻ കാലം തികഞ്ഞപ്പോൾ രാജഭയം എല്ലാം ഇല്ലാതെ ആയിരുന്നു. എ
ങ്ങിനെ എന്നാൽ:

അൎഹലാവു യഹൂദരെയും ശമൎയ്യരെയും വളരെ പീഡിപ്പിച്ചു സഹോദ
രന്റെ വിധവയെ മക്കൾ ഉള്ളവൾ എങ്കിലും അധൎമ്മമായി വേട്ടു മഹാചാൎയ്യ
ന്മാരെ ഇഷ്ടംപോലെ മാറ്റിവെച്ചു ൯ വൎഷം വാണുകൊണ്ടശേഷം പ്രജകൾ
കൈസരോടു സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഭാൎയ്യ ഒരു സ്വപ്നത്തിൽ
മുമ്പേത്ത ഭൎത്താവെ കണ്ടിട്ടു മരിച്ചു, അൎഹലാവും ൧൦ കതിരുകളെയും തിന്നു
ന്ന കാളയെ കിനാവിൽ കണ്ടു ക്ലേശിച്ചു ലക്ഷണക്കാരെ വരുത്തി അന്വെ
ഷിച്ചപ്പോൾ ഒരു ഹസിദ്യൻ (§൧) ൧൦ആം ആണ്ടിൽ വാഴ്ചയറുതി ഉണ്ടെന്ന
അൎത്ഥം വിസ്തരിച്ചു പറഞ്ഞതു കേട്ട ൫ആം ദിവസം രോമെക്കു ചെല്ലുവാൻ ക
ല്പന വന്നു. അവിടെ കൈസർ വിസ്തരിച്ചു കുറ്റം കണ്ടു അവനെ പിഴുക്കി
ഗാല്യപട്ടണമായ വിയന്നയിലേക്കു മറുനാടു കടത്തുകയും ചെയ്തു (൭ ക്രി.).

അപ്പോൾ കൈസർ ക്വിരീനനെ സുറിയയിൽ നാടുവാഴിയും അവ
ന്റെ കീഴിൽ കൊപോന്യനെ യഹൂദയിൽ പ്രമാണിയും ആക്കി നിയോഗിച്ചു
പൈമാശിയെ ചെയ്തു തീൎപ്പാൻ കല്പിച്ചു. അൎഹലാവിന്റെ മുതൽ എല്ലാം
കൈക്കലാക്കുവാൻ ക്വിരീനൻ താൻ യരുശലേമിൽ വന്നു. എന്നാറെ മഹാ
ചാൎയ്യൻ ബുദ്ധി പറകയാൽ യഹൂദർ മിക്കവാറും പേർപതിപ്പാൻ സമ്മതിച്ചു
എങ്കിലും ഗമലക്കാരനായ യഹുദാ (അപോ. ൫, ൩൭) ഇപ്രകാരം ദാസ്യം
എല്ക്കുന്നത് ഇസ്രയേല്ക്ക് അയോഗ്യം, ദേവജാതിക്കു യഹോവയേയും മശീഹ
യേയും അനുസരിപ്പാനേ ന്യായം ഉള്ളു, വലിയതിന്നു തുനിയാഞ്ഞാൽ വലി
യത് ഒന്നും സാധിക്കയില്ല, മശീഹക്കാലം ഇതാ വന്നു എന്നറിയിച്ചു പല
രിലും മതഭ്രാന്തു മുഴുപ്പിച്ചു കലഹം തുടങ്ങി നശിച്ചു പോകയും ചെയ്തു. പറീശ
ചദൂക്യ ഹസിദ്യ, ഈ മൂന്നു മതഭേദങ്ങളോടു നാലാമതായി വാശിക്കാർ എ
ന്നൊരു പക്ഷത്തിന്ന് ആ യഹൂദാ തന്നെ കൎത്താവ്. യഹോവ ഏകഛത്രാ
ധിപതി എന്നത് അവരുടെ മൂലവാക്കു. കൊല്ലുവാനും മരിപ്പാനും ഒരിക്കലും
മടിക്കയില്ല. എങ്കിലും അന്നേത്ത കലഹം അമൎത്തതിന്റെ ശേഷം യഹൂദ
നാടു രോമനിഴലിങ്കീഴിൽ വളരെ കാലം സ്വസ്ഥമായി പാൎത്തു.

ക്വിരീനൻ ഹന്നാ എന്ന ഹനാനെ (ലൂ. ൩, ൨) മഹാചാൎയ്യനാക്കിയശേഷം
മടങ്ങി പോയി. കൊപോന്യന്റെ കാലത്തുള്ള ഒന്നാം പെസഹയിൽ ആചാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/82&oldid=186300" എന്ന താളിൽനിന്ന് ശേഖരിച്ചത്