ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II.

PREPARATIVES TO AND
METHOD OF CHRIST'S PUBLIC MINISTRY.

രണ്ടാം ഖണ്ഡം.

മശീഹ പ്രവൎത്തനാസന്നാഹവും
പ്രവൎത്തനാവിധവും.

§ 15.

PUBLIC AFFAIRS AT THE TIME OF CHRIST'S MINISTRY.

രാജ്യകാൎയ്യാദികൾ.

യേശുവിന്നു ൧൫ വയസ്സായപ്പോൾ ഔഗുസ്തൻ എന്ന വൃദ്ധചക്രവൎത്തി
പുത്രപൌത്രന്മാർ ഇല്ലായ്കയാൽ ഭാൎയ്യാപുത്രനായ തിബെൎയ്യനെ ദത്ത് എ
ടുത്ത് ഇളമയാക്കി വാഴിച്ചു (ക്രി. ൧൨). സാമ്രാജ്യത്തിന്നു പുറമെ സ്വാസ്ഥ്യ
വും ശ്രീത്വവും ഉണ്ടെങ്കിലും മുമ്പെ സുറിയയിൽ നാടുവാഴിയായ വാരൻ
ഗൎമ്മാനരെ സ്വാധീനമാക്കുവാൻ വിചാരിച്ചപ്പോൾ അവരുടെ തലവനായ
ഹെൎമ്മൻ അവനേയും ൩꠱ ലേഗ്യൊനുകളെയും കാട്ടിൽ വളഞ്ഞു നിഗ്രഹിച്ചു
(ക്രി. ൯). ആയതു കേട്ടാറെ കൈസരും ഒന്നു ഞെട്ടി മുറയിട്ടു രോമസാമ്രാജ്യ
ത്തിന്നു ആ ദിക്കിൽനിന്ന് ആപത്തു വരും എന്ന് ഊഹിച്ചശേഷം, തിബേ
ൎയ്യൻ കൌശലം പ്രയോഗിച്ചു ദുയിച്ച് വംശങ്ങളെ ഭേദിപ്പിച്ചുകൊണ്ടു രോമ
ക്കു തല്ക്കാലഭയം ഇല്ലാതാക്കി. ഔഗുസ്തൻ താൻ മരിച്ചപ്പോൾ (൧൪. ഔഗു.
൧൯) ഒരു മന്ത്രി മുല്പുക്കു കൈസർ സ്വൎഗ്ഗാരോഹണം ചെയ്തപ്രകാരം ഞാൻ
കണ്ടു എന്ന് സത്യം ചെയ്കയാൽ ഔഗുസ്തന്നു ദേവമാനവും സ്ഥാനവും നി
ത്യോത്സവവും പുരോഹിതരും വേണം എന്നു കല്പനയായി. അന്നുമുതൽ കൈ
സരെ പൂജിയാതെ ഇരുന്നാൽ സ്വാമിദ്രോഹത്തിന്ന് ഒത്ത പാപമായ്തീരും
എന്നു സിദ്ധാന്തം.

ഉപായിയായ തിബേൎയ്യൻ (൧൪ –൩൭) കോയ്മ നടത്തിയ ൨൨꠱ വൎഷ
ങ്ങളിൽ സജ്ജനങ്ങൾ്ക്കു എല്ലാവൎക്കും നിത്യഭയം ഉണ്ടു, വല്ലവന്റെ മേലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/87&oldid=186305" എന്ന താളിൽനിന്ന് ശേഖരിച്ചത്