ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 PREPARATIVES TO THE MINISTRY OF CHRIST. [PART II.

വേട്ടതിന്റെ ശേഷം താൻ കുഞ്ഞികുട്ടികൾ ഇല്ലാതെ ബെത്ത്ചൈദയിൽ
വെച്ചു മരിച്ചു (൩൪), കൈസർ അവന്റെ ഇടവകയെ സുറിയനാട്ടോടു ചേ
ൎക്കയും ചെയ്തു.

അവനേക്കാൾ ദുഷ്ടനായ ഗലീലവാഴിയായ ഹെരോദാ അന്തിപാ
തന്നെ. അവൻ അറവിരാജാവായ ഫറിത്തിന്റെ മകളെ വേട്ടു വളരെ
കാലം പാൎത്തപ്പോൾ ഒർ അനുജൻ കെട്ടിയ ഹെരോദ്യ എന്ന മഹാഹെരോദാ
വിൻ പൌത്രിയെ ഒരു രോമയാത്രയിൽ കണ്ടു മോഹിച്ചു ഗൂഢമായി വിവാ
ഹം നിശ്ചയിച്ചു കൂട്ടിക്കൊണ്ടു ഗലീലയിൽ മടങ്ങി വന്ന കാലം അറവിരാജ
പുത്രി വസ്തത ഗ്രഹിച്ചു ക്രോധം മറെച്ചു അഛ്ശനെ കാണ്മാൻ അനുവാദം
വാങ്ങി പോയശേഷം മടങ്ങിവന്നതും ഇല്ല. അവളുടെ പിതാവ് അപമാനം
സഹിയാതെ പട്ടാളം ചേൎത്തു പട തുടങ്ങിയപ്പോൾ ഹെരോദാപക്ഷം തോറ്റു
ഒരു സൈന്യം മുഴുവൻ ഒടുങ്ങുകയും ചെയ്തു. എന്നാറെ യഹൂദർ ഇതു സ്നാ
പകന്റെ കുലനിമിത്തം വന്ന കൂലി എന്നു നിശ്ചയിച്ചു. സ്നാപകൻ ആർ
എന്നാൽ നീതിഭക്തിയോടും കൂടെ ജലസ്നാനവും ഏല്പാൻ ഉപദേശിച്ച യോ
ഹനാൻ എന്ന് ഒർ ഉത്തമൻ തന്നെ. രാജാവ് ജനരഞ്ജന നിമിത്തം അവ
നെ ഭയപ്പെട്ടു മകൈർ കോട്ടയിൽ അടെച്ചു വെച്ചു ഒടുവിൽ കൊന്നിരുന്നു.

ഈ ദേവശിക്ഷയെ അറിയാതെ ഹെരോദാ തിബെൎയ്യനോടു വളരെ സ
ങ്കടം ബോധിപ്പിച്ചാറെ, വിതെല്യൻ ഹറിത്തെ ജയിച്ചു തല വെട്ടി അയക്കേ
ണം എന്ന കല്പന അനുസരിച്ചു ഒരു പട്ടാളം ചേൎത്തു യരുശലേമിൽ വന്നു ബ
ലി കഴിപ്പിച്ചു മഹാചാൎയ്യനെ പിന്നെയും മാറ്റിയപ്പോൾ തിബേൎയ്യൻ മരിച്ച
പ്രകാരം കേട്ടു. ഉടനെ സന്തോഷിച്ചു താൻ മുമ്പേ തന്നെ ഹെരോദാവിങ്കൽ
സിദ്ധാന്തക്കാരനാകകൊണ്ടു പുതു കൈസരുടെ സമ്മതം അറിയുന്നില്ല
ല്ലോ എന്നു ചൊല്ലി പടയെ അതിർ കടത്താതെ വെറുതെ അന്ത്യൊഹ്യെക്കു
മടങ്ങി പോകയും ചെയ്തു. (൩൭)

ഇതല്ലാതെ മറ്റൊരു ശിക്ഷയും ഹെരോദാവിന്നു സംഭവിച്ചു. ഹെരോദ്യ
യുടെ ജ്യേഷ്ഠനായ ഹെരോദാ അഗ്രിപ്പാ എന്നവൻ (അപോ. ൧൨.) രോ
മയിൽവെച്ചു വളൎന്നു, മുതൽ എല്ലാം നശിപ്പിച്ചും കടം പിണഞ്ഞും കൊണ്ടു
വലഞ്ഞു മരിച്ചു കളവാൻ ഭാവിച്ചപ്പോൾ ഭാൎയ്യ വിരോധിച്ചു ഹെരോദ്യയോടു
വളരെ ഇരന്ന ശേഷം അവളെ കെട്ടിയ ഗലീലവാഴി അവനെ തിബേൎയ്യന
ഗരത്തിൽ മാസപ്പടിക്കാരനാക്കി രക്ഷിച്ചു. എന്നാറെ അവൻ ദാരിദ്ര്യനിന്ദയെ
സഹിയാതെ ഓടി പോയി വളരെ അപമാനദുഃഖങ്ങൾ അനുഭവിച്ച ശേഷ
വും രോമയിൽ എത്തി മൂഢകൈസരായ കായന്റെ തോഴനായ്ചമഞ്ഞു. ധൂ
ൎത്തു നിമിത്തം തിബേൎയ്യൻറ വിധിയാൽ ൬ മാസം തടവിലായ ശേഷം സിം
ഹം ചത്തു സ്വാതന്ത്ര്യം വന്നു, കായൻ ഇരിമ്പു ചങ്ങലയുടെ തൂക്കത്തിൽ ഒരു
പൊൻ ചങ്ങലയും രാജനാമവും കിരീടവും ഫിലിപ്പ് ലുസന്യ എന്നവരുടെ
ഇടവകയും (ലൂ. ൩, ൧.) കൊടുത്തു. ഇപ്രകാരം അവൻ മഹാഘോഷത്തോടും
കൂടെ കനാനിൽ വന്നു രാജാവായി വാണപ്പോൾ (൩൮) പെങ്ങൾ അസൂയ
ഭാവിച്ച മുമ്പെ നമ്മുടെ മാസപ്പടിക്കാരനായ ഈ ഇരപ്പന്നു കിട്ടിയ സ്ഥാനം
നമുക്കും ലഭിക്കണം, എത്ര ചെലവിട്ടാലും വേണ്ടതില്ല എന്നു നിത്യം മുട്ടിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/90&oldid=186309" എന്ന താളിൽനിന്ന് ശേഖരിച്ചത്