ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§16.] THE FORERUNNER'S MINISTRY. 69

മശീഹ ക്ഷണത്തിൽ തന്റെ രാജ്യസ്ഥാപനത്തിന്നായി വരുന്നതിന്നു
മുമ്പെ എലീയാവിൻ ശക്തിയോടെ അവന്ന് വഴി നന്നാക്കുന്ന ഘോഷകൻ
മുന്നടക്കേണം എന്നു യശായയും (൪൦, ൩–൫) മലാക്യയും (൩, ൧) പ്രവചിച്ചി
രുന്നു. അപ്രകാരം യോഹനാൻ യൎദ്ദൻതാഴ്വരയിൽ ഇരിക്കുന്ന യഹൂദാകാട്ടിൽ
ഉദിച്ചപ്പോൾ, തന്നെ കേൾ്ക്കുന്നവൎക്കു മരുഭൂമിയിൽ കൎത്താവിൻ വഴിയെ യത്ന
മാക്കുന്ന ശബ്ദവും തന്നെ കാണുന്നവൎക്കു കത്തി പ്രകാശിക്കുന്ന വിളക്കും
ആയി മുൽപുക്കു പുതുകാലത്തെ ഘോഷിച്ചറിയിച്ചു. അത് ഒരു ശബ്ബത്താ
ണ്ടു തന്നെ എന്നു സിദ്ധാന്തം.

നജീർ വൃത്തിക്കു തക്കവണ്ണം അവൻ വാനപ്രസ്ഥനെപോലെ വളൎന്നു
കാട്ടിൽ കിട്ടുന്ന തേനും തുള്ളനും ഭുജിച്ചും രോമംകൊണ്ടു ചമെച്ച വസ്ത്രം ഉടുത്തും
കൊണ്ടു വാക്കിനാലും ഭാവത്താലും ലോകവൈരാഗ്യത്തേയും അനുതാപത്തേ
യും പ്രസംഗിച്ചുകൊണ്ടിരുന്നു. രണ്ടാമത് അവൻ പ്രവാചകനായും
വിളങ്ങി. പൂൎവ്വന്മാരെ പോലെ ദേവരാജ്യം സമീപിച്ചു എന്നു മാത്രമല്ല മശീഹ
ഉണ്ടു എന്നു ദേവാത്മമൂലം അറിഞ്ഞും അറിയിച്ചം അവനെ ചൂണ്ടി കാട്ടുവാ
നും തനിക്കു കല്പന വന്നു. മൂന്നാമത് അവൻ സ്നാപകനായവൻ. പാളയം
എല്ലാം അശുദ്ധം, ദേവജാതി മുഴുവനും മശീഹെക്ക് അയോഗ്യം, ഗുരുജനങ്ങൾ
വിശേഷാൽ സൎപ്പങ്ങൾ അത്രെ, ആകയാൽ ഇസ്രയേലിൽ കൂടുവാനുള്ള പര
ദേശി കുളിക്കുന്നതു പോലേയും വല്ല പുലയാൽ തീണ്ടി പോയവർ കുളിച്ചിട്ടു
സഭയിൽ കൂടുന്നതു പോലേയും (൩. മോ. ൧൫) പുതുനിയമത്തിൽ ചേരേണ്ടു
ന്നവൎക്കു മുറ്റും ഒരു സ്നാനം വേണം എന്നത് അവൻറെ അഭിപ്രായം.
യോഹനാൻ പാപങ്ങളെ വെവ്വേറെ ഏറ്റുപറയിച്ചു (മത്താ. ൩, ൬) എന്നു
തോന്നുന്നില്ല, പാപം നിമിത്തമുള്ള ദുഃഖത്തോടു കൂടെ സ്നാനത്തെ ഏല്ക്കുന്നതു
തന്നെ പാപസ്വീകാരത്തിന്നു മതിയായിരുന്നു. ഈ സ്നാനം അനുതാപത്തി
ന്നും (മത്താ. ൩, ൧൧) പാപമോചനത്തിന്നും (മാൎക്ക. ലൂക്ക.) ഉള്ളത് എങ്ങിനെ
എന്നാൽ അനുതപിച്ചാൽ മശീഹയാൽ വരേണ്ടുന്ന പാപക്ഷമെക്കു സ്നാനം
അച്ചാരം ആകുന്നു (അപോ. ൧൯, ൪).

ഇപ്രകാരം എലീയാ എന്ന പോലെ യഹോവെക്കു വേണ്ടി വേവാൻ
തുടങ്ങിയപ്പോൾ ജനങ്ങൾ ഭ്രമിച്ചനുസരിച്ചു യൎദ്ദൻതീരത്തു കൂടി വന്നു. സാ
ധുക്കളോട് അവൻ പ്രസംഗിച്ചതു കരുണ സഹോദരസ്നേഹം നേരും ന്യായ
വും കൈവിട്ടതിലേക്കു തിരിച്ചു ചേരേണം (ലൂക്ക. ൩, ൧൧–൧൪). അബ്രഹാം
ബീജത്തിൽ ആശ്രയിച്ചിട്ടു, വരുംകോപത്തിങ്കൽ ഭയപ്പെടാതെ വെറുതെ
സ്നാനം ഏല്പാൻ വന്നവരെ അവൻ സൎപ്പകുലം എന്നു ശാസിച്ചു പുറജാതി
കളിൽനിന്നും ദേവപുത്രർ ഉണ്ടായി വരുമെന്നും ഉദ്ദേശിച്ചു പറഞ്ഞു. ജനപ്ര
സാദത്തിന്നായി കൂടിവന്ന പരീശന്മാരേയും അവരിൽ അസൂയ ഭാവിച്ചു
പിൻചെന്നിട്ടുള്ള ചദൂക്യരേയും കണ്ടാറെ മരങ്ങളുടെ ചുവട്ടിന്നു കോടാലി
വെച്ചു കിടക്കുന്നു എന്നു വിളിച്ചു കപടഭക്തിക്കാരെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

പിന്നെ മണിയും പതിരും ഇടകലൎന്നു നില്ക്കുന്ന കൂട്ടം എല്ലാം നോക്കു
മ്പോൾ ഇതു വേൎത്തിരിപ്പാൻ കളത്തിന്റെ കത്താവിനത്രെ അവകാശം, അ
വനെ സേവിപ്പാൻ കൂടെ ഞാൻ പാത്രമല്ലാതവണ്ണം അവൻ എന്നെക്കാളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/93&oldid=186312" എന്ന താളിൽനിന്ന് ശേഖരിച്ചത്