ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨ —

മുളപ്പിച്ചു, ൪ാം ദിവസത്തിൽ കാലഭേദങ്ങളെ അറി
യിപ്പാൻ പകലിന്നു ആദിത്യനെയും രാത്രിക്കു ചന്ദ്ര
നെയും നക്ഷത്രങ്ങളെയും ഉണ്ടാക്കി, ൫ാം ദിവസ
ത്തിൽ വെള്ളങ്ങളിൽ നീന്തുന്ന പലവിധ പുഴു മീൻ
ജന്തുക്കളെയും, ആകാശത്തിൽ പറക്കുന്ന സകല
വിധ പക്ഷികളെയും പടെച്ചു "നിങ്ങൾ പെരുകി
നിറഞ്ഞു കൊൾവിൻ എന്നനുഗ്രഹിച്ചു" ൬ാം ദിവ
സത്തിൽ ദൈവം പല ജാതി കാട്ടുമൃഗങ്ങളെയും നാ
ട്ടുമൃഗങ്ങളെയും ഭൂമിയിൽനിന്നു ഉളവാക്കിയ ശേഷം,
സമുദ്രത്തിൽ ഉള്ള മത്സ്യങ്ങളെയും ആകാശത്തിലെ
പക്ഷികളെയും മൃഗജാതികളെയും നിലത്തിഴയുന്ന
സകല ജന്തുക്കളെയും ഭൂമിയെയും ഒക്ക ഭരിച്ചുകൊൾ
വാൻ നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാ
ക്കേണം എന്നു വെച്ചു, തന്റെ സാദൃശ്യത്തിൽ അ
വനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ
നിൎമ്മിച്ചാറെ, ഇരുവരോടു "നിങ്ങൾ വൎദ്ധിച്ചു ഭൂമി
യിൽ നിറഞ്ഞു, അതിനെ അടക്കി കൊൾവിൻ"
എന്നു പറഞ്ഞു അനുഗ്രഹിച്ച ശേഷം, ദൈവം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/10&oldid=182930" എന്ന താളിൽനിന്ന് ശേഖരിച്ചത്