ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൨ —

സ്ത്രീകളെ വിവാഹം കഴിച്ചു. എലിമേലെക്കും പുത്ര
ന്മാരും മരിച്ചശേഷം, നവുമി ബെത്ത്ലെഹമിൽ മട
ങ്ങി ചെന്നു പുത്രഭാൎയ്യമാരും കൂട വന്നപ്പോൾ, അവ
രോടു: "നിങ്ങൾ തിരിച്ചു പോയി നിങ്ങളുടെ നാട്ടിൽ
"പാൎത്താൽ കൊള്ളാം" എന്നു പറഞ്ഞാറെ, അൎപ്പ മട
ങ്ങിപ്പോയി രൂഥൊ: "നിന്നെ വിട്ടു പിരിഞ്ഞിരിപ്പാൻ
"എന്നോടു പറയരുതു; നീ പോകുന്ന ഇടത്ത് ഞാനും
"വന്നു പാൎക്കും; നിന്റെ ജനം എന്റെ ജനവും നി
"ന്റെ ദൈവം എന്റെ ദൈവവും ആകുന്നു. നീ മ
"രിക്കുന്ന സ്ഥലത്തു ഞാനും മരിക്കും" എന്നു ചൊല്ലി
കൂട പോരുകയും ചെയ്തു.

നവുമി ബെത്ത്ലഹമിൽ എത്തിയപ്പോൾ, ജന
ങ്ങൾ വന്നു കൂടി; "ഇവൾ നവുമി തന്നെയൊ?"
എന്നു തമ്മിൽ തമ്മിൽ പറഞ്ഞാറെ, അവൾ: "എന്നെ
"നവുമി (സുന്ദരി) എന്നല്ല മാറ (ഖേദിനി) എന്നു ത
"ന്നെ വിളിക്കേണം; സമ്പത്തോടു കൂട പുറപ്പെട്ടു പോ
"യി ഒന്നും ഇല്ലാത്തവളായി ദൈവം എന്നെ മടങ്ങു
"മാറാക്കി" എന്നു പറഞ്ഞു.

പിന്നെ കൊയ്ത്തുകാലത്തു രൂഥ് മൂരുന്നവരുടെ കാ
ലായിൽ ധാന്യങ്ങളെ പെറുക്കുവാൻ പോയി. ദേവ
കരുണയാൽ എലിമേലെക്കിന്റെ വംശക്കാരനായ
ബൊവജിന്റെ വയലിൽ ചെന്നു പെറുക്കുമ്പോൾ,
ബൊവജ് അവളുടെ അടക്കവും ഉത്സാഹവും കണ്ടു,
സന്തോഷിച്ചു, ഇന്നവൾ എന്നു ചോദിച്ചറിഞ്ഞാ
റെ, അവളോടു: "നിന്റെ ഭൎത്താവ് മരിച്ചശേഷം, നി
"ന്റെ അമ്മാവിയമ്മെക്ക് നീ ചെയ്ത ഉപകാരങ്ങളെ
"ഞാൻ അറിയുന്നു. നീ ആശ്രയിച്ചു വന്ന ഇസ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/100&oldid=183021" എന്ന താളിൽനിന്ന് ശേഖരിച്ചത്