ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൩ —

"യേല്യരുടെ ദൈവം നിണക്ക് പ്രതിഫലം നല്കട്ടെ"
എന്നു പറഞ്ഞു. മൂരുന്നവരോടു: 'ഈ മൊവബ്യസ്ത്രീ
"യെ മാനിച്ചു, അവൾക്ക് ധാന്യം വളരെ കിട്ടേണ്ടതി
"ന്നു നിങ്ങൾ ചില കൈപ്പിടികളെ ഇട്ടേപ്പിൻ" എ
ന്നു കല്പിച്ചു. രൂഥ് അതിനെ എടുത്തും കൊണ്ടു വീട്ടിൽ
വന്നു അവസ്ഥയെ അറിയിച്ചപ്പോൾ, നവുമി ആ
ശ്ചൎയ്യപ്പെട്ടു: "ആയാൾ നമ്മുടെ ചാൎച്ചക്കാരൻ തന്നെ
"അവൻ ജീവിച്ചിരിക്കുന്നവൎക്കും മരിച്ചവൎക്കും കാട്ടിയ
"ദയ ദൈവം ഓൎത്തു അവനെ അനുഗ്രഹിക്കട്ടെ"
എന്നു പറഞ്ഞതല്ലാതെ, അനന്തരവിവാഹത്തിന്നും
യോഗ്യത ഉണ്ടു എന്നറിയിച്ചു. മൎയ്യാദപോലെ രൂഥ്
അവനെ ചെന്നു കണ്ടു, കാൎയ്യം പറഞ്ഞാറെ, അവൻ
പ്രസാദിച്ചു അവളെ വിവാഹം കഴിച്ചു. അല്പകാലം
കഴിഞ്ഞ ശേഷം, അവൎക്കു ഒരു പുത്രൻ ജനിച്ചു. അ
വന്നു ഒബെദ് എന്നു പേർ വിളിച്ചു; ഈ ഒബെദ്
തന്നെ ദാവീദ് രാജാവിന്റെ മുത്തഛ്ശൻ ആയ്വന്നു.

൩൪. ഏളിയും ശമുവേലും.

നായകന്മാരുടെ ശേഷം മഹാചാൎയ്യനായ ഏളി
ഇസ്രയേലിൽ ൪൦ വൎഷത്തോളം രാജ്യകാൎയ്യങ്ങളെ വി
ചാരിച്ചു നടത്തി. ഉത്സവങ്ങളെ കൊണ്ടാടി ബലി
കളെ കഴിപ്പാൻ ഇസ്രയേല്യർ സാക്ഷികൂടാരം സ്ഥാ
പിച്ചിരിക്കുന്ന ശിലോവിൽ ഏളിയുടെ അടുക്കെ വരു
ന്നതു പതിവു ആ സമയത്ത് എല്ക്കാനാവിന്റെ
ഭാൎയ്യയായ ഹന്നാ താൻ മച്ചിയായതിനാൽ, ദുഃഖിച്ചു
സാക്ഷികൂടാരത്തിന്റെ തിരുമുറ്റത്തു മുട്ടുകുത്തി കര
ഞ്ഞു പ്രാൎത്ഥിച്ചു: "സൈന്യങ്ങളുടെ യഹോവയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/101&oldid=183022" എന്ന താളിൽനിന്ന് ശേഖരിച്ചത്