ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൪ —

"എന്റെ സങ്കടം നോക്കി വിചാരിച്ചു ഒരു മകനെ ത
"രേണമെ! തന്നാൽ അവനെ ജീവപൎയ്യന്തം യഹോ
"വെക്ക് തന്നെ ഏല്പിക്കും" എന്നു നേൎന്നു. അപ്പോൾ
ഏളി അടുത്തു ചെന്നു സൂക്ഷിച്ചു നോക്കി ഉച്ചരിക്കു
ന്നില്ല എങ്കിലും, അധരങ്ങൾ അനങ്ങുന്നത് കണ്ടിട്ടു
അവൾക്കു വെറി ഉണ്ടെന്നു വിചാരിച്ചു അവസ്ഥ
ചോദിച്ചറിഞ്ഞപ്പോൾതന്റെമനസ്സു തെളിഞ്ഞു. "നീ
"സമാധാനത്തോടെ പോയ്ക്കൊൾക! ഇസ്രയേലി
"ന്റെ ദൈവം നിന്റെ അപേക്ഷ പ്രകാരം നൽകും"
എന്നു പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. അതിന്റെ
ശേഷം ഹന്നാ സന്തോഷത്തോടെ തന്റെ ഊരായ
രാമയിലേക്കു മടങ്ങി പോയി. യഹോവ അവളുടെ അ
പേക്ഷയെ ഓൎത്തു ഒരു പുത്രനെ കൊടുത്തു, അവന്നു
ദൈവം കേട്ടതിനാൽ ലഭിച്ചത് എന്നൎത്ഥമുള്ള ശമു
വേൽ എന്ന പേർ വിളിച്ചു. ചില സംവത്സരങ്ങൾ
കഴിഞ്ഞ ശേഷം മാതാപിതാക്കന്മാർ കുട്ടിയെ എടുത്തു
ശിലോവിലേക്കു കൊണ്ടു പോയി വളൎത്തുവാനായി
ഏളിയുടെ കൈക്കൽ ഏല്പിച്ചു. ശമുവേൽ അവിടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/102&oldid=183023" എന്ന താളിൽനിന്ന് ശേഖരിച്ചത്