ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൫ —

പാൎത്തു വളൎന്നു ദൈവഭക്തിയോടെ നടക്കും സമയം
ഏളിയുടെ പുത്രരായ ഹൊഫ്നി പിനഹാസ് എന്ന
വർ ദുൎന്നടപ്പുകാരായി ഓരൊ മഹാദോഷം ചെയ്തു
ശുദ്ധസ്ഥലത്തെ അശുദ്ധമാക്കിയാറെ, അഛ്ശൻ ദുഃ
ഖിച്ചു മക്കളെ ശാസിച്ചു എങ്കിലും വാത്സല്യം വളരെ
ഉണ്ടായതിനാൽ, ധൎമ്മപ്രകാരം വേണ്ടുന്ന ശിക്ഷക
ളെ നടത്താതെ ഇരുന്നു.

ആ കാലത്തു ശമുവേൽ ഒരു രാത്രിയിൽ ഉറങ്ങു
മ്പോൾ തന്റെ പേർ വിളിക്കുന്നത് കേട്ടു, ഏളി വിളി
ച്ചു എന്നു വിചാരിച്ചു അവന്റെ അടുക്കെ ചെന്നു;
എന്തു എന്നു ചോദിച്ചാറെ, "ഞാൻ വിളിച്ചില്ല" എന്നു
പറഞ്ഞത് കേട്ടു, ശമുവേൽ പിന്നെയും കിടന്നുറങ്ങി.
രണ്ടാമതും മൂന്നാമതും മുമ്പേത്ത പ്രകാരം വിളി ഉണ്ടാ
യത് ഏളിയോടു അറിയിച്ചപ്പോൾ, അവനോടു: "ഇ
"നിയും വിളി കേട്ടാൽ, അല്ലയൊ കൎത്താവെ പറക;
"അടിയൻ കേൾക്കുന്നു" എന്നുത്തരം പറയേണം എ
ന്നുപദേശിച്ചു. പിന്നെയും ശമുവേൽ എന്ന വിളി
നാലാമതും കേട്ടപ്പോൾ:"പറക കൎത്താവെ! അടി
"യൻ കേൾക്കുന്നു" എന്നു ചൊന്നാറെ, യഹോവ
അരുളിച്ചെയ്തിതു: "കേൾക്കുന്നവരുടെ ചെവിയിൽ
"കടിക്കത്തക്കവണ്ണം ഞാൻ ഇസ്രയേലിൽ ഒരു കാൎയ്യം
"ചെയ്യും. അന്നു ഞാൻ ഏളിയെയും പുത്രന്മാരെയും
"ശിക്ഷിച്ചു, സന്തതിയെയും നശിപ്പിക്കും. അതിന്റെ
"കാരണം പുത്രന്മാർ തങ്ങൾക്ക തന്നെ ശാപം വരു
"ത്തുന്നു എന്നറിഞ്ഞിട്ടും ഏളി അവരെ അടക്കാതെ ഇ
"രിക്കുന്നു." പിറ്റെ ദിവസം രാവിലെ ഏളി ശമുവേ
ലിനെ വിളിച്ചു: "മകനെ! ദൈവം നിന്നോടു അറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/103&oldid=183024" എന്ന താളിൽനിന്ന് ശേഖരിച്ചത്