ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൬ —

"യിച്ച കാൎയ്യം എന്തു? ഒന്നും മറക്കരുത്!" എന്നു ചോദി
ച്ചപ്പോൾ ശമുവേൽ ശങ്കിച്ചു എങ്കിലും, ദൈവം കല്പി
ച്ചതിനെ ഒക്കയും അറിയിച്ചു. അതിന്നു ഏളി: "കല്പി
"ച്ചവൻ യഹോവയല്ലൊ; അവൻ ഇഷ്ടപ്രകാരം
"ചെയ്യുമാറാകട്ടെ" എന്നു പറഞ്ഞു. അന്നു മുതൽ ശമു
വേലിന്നു ദൈവത്തോടുള്ള പരിചയം വൎദ്ധിച്ചു, കൂട
ക്കൂട അവന്റെ വചനം കേട്ടു, ദൈവം ഒപ്പിച്ചതു
കണ്ടു, ഇസ്രയേല്യർ അവനെ പ്രവാചകൻ എന്ന
റിഞ്ഞു പ്രമാണിക്കയും ചെയ്തു.

കുറയക്കാലം കഴിഞ്ഞ ശേഷം, യഹോവ ശമുവേ
ലോടു അറിയിച്ച പ്രകാരം ഒക്കയും നടന്നു വന്നു. ഇ
സ്രയേല്യർ ഫലിഷ്ടരോടു പട ഏറ്റു തോറ്റപ്പോൾ,
മൂപ്പന്മാരുടെ ഉപദേശപ്രകാരം സാക്ഷിപെട്ടകത്തെ
രക്ഷെക്കായി പോൎക്കളത്തിൽ കൊണ്ടുവന്നു. ഏളിയു
ടെ പുത്രന്മാർ അതിനോടു കൂട വന്നപ്പോൾ, പടജ്ജ
നങ്ങൾ സന്തോഷിച്ചാൎത്തു യുദ്ധം പിന്നെയും ഏ
റ്റാറെ, ഇസ്രയേല്യർ അശേഷം തോറ്റു ൩൦,൦൦൦
ആളുകൾ പട്ടു പോയി, ഏളിയുടെ പുത്രന്മാരും മരിച്ചു,
സാക്ഷിപെട്ടകവും ശത്രു കൈവശമായി പോയി.
ഓടിപ്പോയവരിൽ ഒരുവൻ കീറിയ വസ്ത്രങ്ങളോടും
കൂട ശീലൊവിൽ എത്തി, ഇസ്രയേല്യർ തോറ്റു ഏ
റിയ ജനങ്ങളും ആചാൎയ്യപുത്രന്മാരും മരിച്ചു പെട്ടകവും
ശത്രുകൈവശമായി പോയി. എന്നുള്ള വൎത്തമാനം
അറിയിച്ചപ്പോൾ, ഏളി ഭൂമിച്ചു ഇരുന്ന പീഠത്തിൽ
നിന്നു വീണു, കഴുത്തൊടിഞ്ഞു മരിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/104&oldid=183025" എന്ന താളിൽനിന്ന് ശേഖരിച്ചത്