ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൮ —

പെട്ടകത്തെ അവിടെനിന്നു നീക്കി, എക്രൊനിൽ കൊ
ടുത്തയച്ചു പാൎപ്പിച്ചു. അവിടെയും ബാധ വൎദ്ധിച്ചു
നഗരക്കാർ കുഴങ്ങി മുറയിട്ടു കൊണ്ടിരുന്നു. ൭ മാസം ക
ഴിഞ്ഞാറെ ഇസ്രയേല്യൎക്ക തന്നെ മടക്കി അയച്ചു. ഇ
പ്രകാരം പെട്ടകം വന്നു ചേൎന്നു എങ്കിലും, അവർ ഫ
ലിഷ്ടരുടെ നുകത്തെ ൨൦ വൎഷം വഹിക്കേണ്ടി വന്നു.
ഇസ്രയേല്യർ പിന്നെ അനുതാപപ്പെട്ടു അന്യദേവ
കളെ നീക്കി യഹോവയെ മാത്രം സേവിച്ചു രക്ഷെക്കാ
യി അപേക്ഷിച്ചാറെ, ദൈവം മനസ്സലിഞ്ഞു തുണ
നിന്നു. അപ്പോൾ അവർ ഫലിഷ്ടർ അടക്കിയ പട്ട
ണങ്ങളെ വീണ്ടും പിടിച്ചു ശത്രക്കളെ ഓടിച്ചു നാട്ടിൽ
നിന്നു പുറത്താക്കി കളഞ്ഞു. കനാൻ ദേശത്തിന്റെ
അതിൎക്ക എത്തിയ സമയം ശമുവേൽ ഒരു കല്ല് ജയ
ത്തിന്റെ തൂണാക്കി നിറുത്തി "യഹോവ നമുക്കു
"ഇതു വരെയും സഹായിച്ചു" എന്നു പറഞ്ഞു (സഹാ
യക്കല്ല്) എബനേജർ എന്ന പേരും വിളിച്ചു. അതി
ന്റെ ശേഷം അവൻ ശത്രുക്കളെ അമൎത്തു സന്മാ
ൎഗ്ഗത്തെ ഉപദേശിച്ചു, നേരും ന്യായവും നടത്തി, ജീ
വപൎയ്യന്തം ദൈവജനത്തെ രക്ഷിച്ചു പോരുകയും
ചെയ്തു.

൩൫. ശമുവേലും ശൌലും.

ശമുവേൽ വൃദ്ധനായപ്പോൾ രണ്ടു പുത്രന്മാരെ
തന്നോടു കൂട ന്യായവിസ്താരത്തിന്നായി ബൎശബാ
വിൽ പാൎപ്പിച്ചു. അവർ അഛ്ശന്റെ വഴിയിൽ നട
ക്കാതേ, ദ്രവ്യാഗ്രഹം നിമിത്തം കൈക്കൂലി വാങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/106&oldid=183028" എന്ന താളിൽനിന്ന് ശേഖരിച്ചത്