ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൯ —

ന്യായം മറിച്ചു കളഞ്ഞു. ആ സമയം ഇസ്രയേല്യ
മൂപ്പന്മാർ എല്ലാവരും കൂടി കാൎയ്യം വിചാരിച്ചു, ശമു
വേലെ ചെന്നു കണ്ടു: "നീ വൃദ്ധനാകുന്നു പുത്രന്മാർ
"നിന്റെ വഴിയിൽ നടക്കുന്നില്ല. അതു കൊണ്ടു എ
"ല്ലാ ജാതിക്കാൎക്കും ഉള്ളതു പോലെ ഞങ്ങൾക്കും ഒരു
"രാജാവിനെ കല്പിച്ചാക്കേണം" എന്നു പറഞ്ഞു. ഈ
കാൎയ്യം ശമുവേലിന്നു രസക്കേടായി തോന്നി. അവൻ
ദുഃഖിച്ചിരിക്കുമ്പോൾ, യഹോവ "ഈ ജനം ചോദി
"ക്കുന്നതെല്ലാം അനുസരിച്ചു ചെയ്ക; അവർ നിന്നെ
"അല്ല, ഞാൻ അവരുടെ മേൽ രാജാവാകാതിരിപ്പാൻ
"എന്നെ തന്നെ തള്ളിക്കളഞ്ഞു" എന്നു കല്പിച്ചു.

ആ കാലത്തു ബിന്യമീൻഗോത്രക്കാരനായ കീശ്
എന്നവന്നു ചില കഴുതകൾ തെറ്റി കാണാതെ പോ
യിരുന്നു. അവറ്റെ അന്വേഷിക്കേണ്ടതിന്നു തന്റെ
സുന്ദര പുത്രനായ ശൌലിനെയും ഒരു വേലക്കാര
നെയും പറഞ്ഞയച്ചു. അവർ നോക്കി നടന്നു കാ
ണാഞ്ഞപ്പോൾ, വേലക്കാരൻ രാമയിലെ ദീൎഘദൎശി
യെ ഓൎത്തു. "അവൻ പറയുന്നതൊക്കയും ഒത്തു വരു
"ന്നു; നമ്മുടെ അവസ്ഥ അവനോടു പറഞ്ഞാൽ, ക
"ഴിവുണ്ടാകും" എന്നു ശൌലിനോടു പറഞ്ഞു. ഇരു
വരും ശമുവേലിന്റെ അടുക്കെ ചെന്നു അവസ്ഥ അ
റിയിച്ചപ്പോൾ, അവൻ ഈ ശൌൽ തന്നെ ഇസ്ര
യേല്യരുടെ മേൽ വാഴേണ്ടുന്ന ആൾ എന്നു ദൈവ
വശാൽ അറിഞ്ഞിട്ടു, അവനോടു: "കാണാതെ പോയ
"കഴുതകളെ ചൊല്ലി വിഷാദിക്കേണ്ടാ; അവ എത്തി
"ഇരിക്കുന്നു; ഇസ്രയേലിലെ ഇഷ്ടകാൎയ്യം നിണക്ക
"ല്ലാതെ ആൎക്കുണ്ടാകും?" എന്നു പറഞ്ഞു എങ്കിലും

9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/107&oldid=183029" എന്ന താളിൽനിന്ന് ശേഖരിച്ചത്