ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൦ —

അതിന്റെ അൎത്ഥം ഇന്നതെന്നു ശൌൽ അറിഞ്ഞില്ല.
അവൻ പിറ്റേ ദിവസം അഛ്ശന്റെ വീട്ടിൽ പോകു
വാൻ പുറപ്പെട്ടപ്പോൾ ശമുവേലും കൂട പോയി, വേ
ലക്കാരനെ കുറെ മുമ്പിൽ നടപ്പാൻ അയച്ചാറെ,
ശൌലിനോടു: "ദൈവനിയോഗം അറിയിപ്പാൻ അ
"ല്പം നില്ക്ക" എന്നു ചൊല്ലി, ഒരു തൈലക്കൊമ്പു എടു
ത്തു അവന്റെ തലമേൽ ഒഴിച്ചു, അവനെ ചുംബിച്ചു
പറഞ്ഞു: "യഹോവയുടെ അവകാശത്തെ ഭരിപ്പാനാ
"യി അവൻ താൻ നിന്നെ അഭിഷേകം ചെയ്തിരിക്കു
"ന്നു എന്നു ധരിച്ചു കൊൾക". പിന്നെ ശൌൽ വീ
ട്ടിൽ എത്തിയാറെ, ഉണ്ടായ കാൎയ്യം ഒരുത്തരോടും അ
റിയിച്ചില്ല താനും.

അനന്തരം ശമുവേൽ ജനത്തെ മിസ്പെയിൽ
യോഗം കൂട്ടി, ശൌലെ വരുത്തി കാണിച്ചു: ഇവ
നെ തന്നെ യഹോവ വരിച്ചു രാജാവാക്കി എന്നു
പറഞ്ഞപ്പോൾ, ജനങ്ങൾ ഒക്കയും "ജയ! ജയ!"
എന്നു പറഞ്ഞു ആൎത്തു. അതിന്റെ ശേഷം, അവൻ
ദൈവസഹായത്താലെ അമ്മൊന്യർ മുതലായ ശത്രു
ക്കളെ അടക്കി യുദ്ധങ്ങളിൽ ജയിച്ചു. രാജ്യത്തിന്നു
സുഖം വരുത്തിയാറെ, ജനങ്ങൾ എല്ലാവരും സ
ന്തോഷിച്ചു അവനെ സ്തുതിച്ചു. പിന്നെ അമലേ
ക്യരോടു പടയുണ്ടായി അവരെ തോല്പിച്ചു മുടിപ്പാ
നുള്ള ദൈവകല്പന അറിഞ്ഞിട്ടും പ്രമാണിയാതെ ജ
നങ്ങളെയും ബലി കഴിപ്പാൻ വിശിഷ്ട മൃഗങ്ങളെ
യും സൂക്ഷിച്ചു വെച്ചു, അപ്പോൾ ശമുവേൽ ശൌ
ലോടു: "യഹോവെക്ക് കല്പന കേട്ടനുസരിക്കുന്ന
"തിൽ അല്ല, ബലിയിൽ അധികം ഇഷ്ടമുണ്ടെന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/108&oldid=183030" എന്ന താളിൽനിന്ന് ശേഖരിച്ചത്