ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൧ —

"നിരൂപിക്കുന്നുവൊ?" ബലിയേക്കാൾ അനുസര
ണം തന്നെ നല്ലൂ. മന്ത്രവാദദോഷം പോലെ അനു
സരണക്കേടും വിഗ്രഹാരാധന പോലെ മാത്സൎയ്യവും
ആകുന്നു. നീ യഹോവാവചനത്തെ നിരസിച്ചതു
കൊണ്ടു, അവൻ നിന്നെയും നിരസിച്ചു കളഞ്ഞു.
അന്നു മുതൽ ശൌലിന്നു അനുസരണക്കേടു വൎദ്ധി
ച്ചു. ദൈവാത്മാവ് ക്രമത്താലെ നീങ്ങിപ്പോകയും
ചെയ്തു.

൩൬. ദാവീദ് ഇടയനായത്.

അനന്തരം യഹോവ ശമുവേലോടു: "നീ കൊ
"മ്പിൽ എണ്ണ നിറച്ചു, ബെത്ത്ലെഹമിൽ ചെല്ലുക;
"അവിടെ ഒബെദിന്റെ മകനായ യിശ്ശായിപുത്രന്മാ
"രിൽ ഒരുവനെ രാജാവാക്കുവാൻ ഞാൻ നിശ്ചയി
"ച്ചിരിക്കുന്നു" എന്നു കല്പിച്ചത് കേട്ടാറെ, ശമുവേൽ
പുറപ്പെട്ടു ബെത്ത്ലെഹമിൽ എത്തി. ഇശ്ശായി ൭ പു
ത്രന്മാരെ വരുത്തി കാണിച്ചു. യഹോവ നിയമിച്ച
വൻ ഇവരിൽ ഇല്ല എന്നു കണ്ടാറെ, "കുട്ടികൾ തി
"കഞ്ഞുവോ" എന്നു ചോദിച്ചു. അതിന്നു ഇശ്ശായി:
"ഇനി ഇളയവൻ ഉണ്ടു; അവൻ ആടുകളെ മേയ്പാ
"നായി പോയിരിക്കുന്നു" ആ കുട്ടിയുടെ പേർ ദാവീദ്
തന്നെ എന്നു കേട്ടപ്പോൾ, അവനെ വിളിപ്പാൻ പ
റഞ്ഞു. ആയവൻ വന്നാറെ, ചെമ്പിച്ചു തലമുടിയും
ശോഭനമായ കണ്ണും നല്ല കോമളതയും കണ്ടു, യഹോ
വയും ഇവനെ തന്നെ ഉടനെ അഭിഷേകം കഴിക്ക
എന്നു കല്പിച്ചപ്പോൾ, ശമുവേൽ സഹോദരന്മാരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/109&oldid=183031" എന്ന താളിൽനിന്ന് ശേഖരിച്ചത്