ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩ —

താൻ സൃഷ്ടിച്ചതൊക്കയും നോക്കി ഇതാ അവ ഏ
റ്റവും നല്ലവ എന്നു കണ്ടു, ൬ാം ദിവസത്തിലെ പ്ര
വൃത്തിയെ തീൎത്തു, ൭ാം ദിവസത്തിൽ സകല പ്രവൃ
ത്തികളിൽ നിന്നും നിവൃത്തനായി, മനുഷ്യൎക്ക ആ
൭ാം ദിവസത്തെ നിവൃത്തിനാളാക്കി അനുഗ്രഹിക്ക
യും ചെയ്തു.

൨. പാപപതനം.
(പാപത്തിൽ വീണതു.)

ദൈവം ഒരു നല്ല തോട്ടത്തെ ഉണ്ടാക്കി ആദ്യമനു
ഷ്യനായ ആദാമെയും അവന്റെ ഭാൎയ്യയായ ഹവ്വ
യെയും അതിൽ പാൎപ്പിച്ചു. ആ തോട്ടത്തിൽ കാഴ്ചെക്കു
സുന്ദരമായും ഭക്ഷണത്തിന്നു യുക്തമായുമുള്ള പല
വിധ വൃക്ഷങ്ങൾ ഉണ്ടായിരുന്നു. നടുവിൽ ഇരിക്കു
ന്ന ജീവവൃക്ഷവും ഗുണദോഷങ്ങളെ അറിയിക്കുന്ന
വൃക്ഷവും എന്നീ വിശിഷ്ടമരങ്ങളെ ദൈവം മനുഷ്യ
ന്നു കാട്ടി, അവനോടു "തോട്ടത്തിലെ മറ്റു സകല
"വൃക്ഷഫലങ്ങളെയും ഭക്ഷിക്കാം ഗുണദോഷങ്ങളെ
"അറിയിക്കുന്ന വൃക്ഷത്തിൻ ഫലം മാത്രം ഭക്ഷിക്ക
"രുതു; ഭക്ഷിക്കും ദിവസം നീ മരിക്കും നിശ്ചയം" എ
ന്നു കല്പിച്ചു.

അനന്തരം മൃഗങ്ങളിൽ കൌശലമുള്ള പാമ്പ്
തോട്ടത്തിൽ ചെന്നു സ്ത്രീയോടു "നിങ്ങൾ സകല
"വൃക്ഷത്തിൽനിന്നും ഭക്ഷിക്കരുതു എന്നു ദൈവം
“നിശ്ചയമായി കല്പിച്ചിട്ടുണ്ടൊ?" എന്നു ചോദിച്ച
പ്പോൾ സ്ത്രീ പറഞ്ഞു: "തോട്ടത്തിലെ ഫലത്തെ

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/11&oldid=182931" എന്ന താളിൽനിന്ന് ശേഖരിച്ചത്