ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൨ —

മുമ്പാകെ അവനെ തൈലാഭിഷേകം കഴിച്ചു. അന്നു
മുതൽ യഹോവയുടെ ആത്മാവ് ശൌലിൽനിന്നു
മാറി ദാവീദിന്മേൽ ഇറങ്ങി, ഒരു ദുരാത്മാവ് ശൌലി
നെ ഭൂമിപ്പിക്കയും ചെയ്തു.

അപ്പോൾ ഭൃത്യന്മാർ രാജാവോടു: "വീണ വാ
"യിപ്പാൻ പരിചയമുള്ള ആളെ വരുത്തി, വായിപ്പി
"ച്ചാൽ ബുദ്ധിഭ്രമം തീരും" എന്നറിയിച്ചത് രാജാവ്
നന്നു എന്നു തോന്നിയപ്പോൾ, അവർ ദാവീദിന്റെ
വിവേകതയും ഗുണശീലവും വീണയിങ്കലെ പരി
ചയവും അറിയിച്ചാറെ, ശൌൽ അവനെ ആട്ടിങ്കൂ
ട്ടത്തിൽനിന്നു വരുത്തി വീണ വായിപ്പിച്ചു കേട്ടാ
ശ്വസിച്ചു.

പിന്നെ ഫലിഷ്ടരോടുള്ള യുദ്ധം തുടങ്ങിയ സമ
യം ശൌൽ ദാവീദിനെ വിട്ടയച്ചു, താൻ പടജ്ജന
ങ്ങളോടു കൂട പുറപ്പെട്ടു ശത്രക്കളെ നേരിട്ടു. ജ്യേഷ്ഠ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/110&oldid=183032" എന്ന താളിൽനിന്ന് ശേഖരിച്ചത്