ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൩ —

ന്മാരെ കാണേണ്ടതിന്നു ദാവീദും പോൎക്കളത്തിൽ ചെ
ന്നു, അഛ്ശൻ അയച്ച വത്തമാനം പറഞ്ഞു. അന്നേ
രം ശത്രുസൈന്യത്തിൽനിന്നു ൬[[ മുളം നീളമുള്ള ഗോ
ല്യാത്ത് എന്നൊരു അങ്കക്കാരൻ പുറപ്പെട്ടു വന്നു,
പരിഹസിച്ചു ദുഷിക്കുന്നതും, ഇസ്രയേല്യർ പേടി
ച്ചു പിൻവാങ്ങിയതിനാൽ ഇവനെ കൊല്ലുന്നവന്നു
രാജാവ് പുത്രിയെയും ദ്രവ്യത്തെയും മറ്റും കൊടുക്കും
എന്നു സംസാരിച്ചതും കേട്ടു. ദാവീദ് ഈ ഫലിഷ്ട
ന്റെ ദുഷിവാക്കുകളെയും ഇസ്രയേല്യരുടെ ഭയവും
ധൈൎയ്യക്കുറവും വിചാരിച്ച ദുഃഖിച്ചു: "ദൈവസഹാ
"യത്താലെ ഞാൻ അവനെ കൊന്നു കളയും" എന്നു
ചൊന്നതു രാജാവ് കേട്ടു അവനെ വരുത്തി: "ശത്രു
"വെ മുടിപ്പാൻ നിണക്ക് പ്രാപ്തി പോരാ; ആയവൻ
"യുദ്ധവീരൻ; നീയൊ ബാലൻ അത്രെ? എന്നു കല്പി
ച്ചു അതിന്നു ദാവീദ്: അടിയൻ ആടുകളെ മേയ്ക്കുന്ന
സമയത്ത് സിംഹത്തെയും കരടിയെയും കൊന്നു, ആ
മൃഗങ്ങളിൽനിന്നു രക്ഷിച്ച യഹോവ ഈ ഫലിഷ്ട
"ന്റെ കയ്യിൽനിന്നും വിടുവിക്കും" എന്നു പറഞ്ഞു.
അനന്തരം ശൌൽ അവനെ ആയുധവൎഗ്ഗവും പട
ച്ചട്ടയും ധരിപ്പിച്ചു. അതോടു കൂട നടപ്പാൻ ശീലമി
ല്ലായ്കകൊണ്ടു ദാവീദ് അവറ്റെ നീക്കി വെച്ചു പി
ന്നെ തന്റെ വടിയെയും മിനുസമുള്ള ൫ കല്ലുകളെയും
എടുത്തു സഞ്ചിയിൽ ഇട്ടു, കവിണയോടു കൂട ശത്രു
വിന്റെ നേരെ ചെന്നു. ആ മല്ലൻ ബാലനെ ക
ണ്ടാറെ, നിന്ദിച്ചു: വടിയോടു കൂട വരുവാൻ എന്തു?
ഞാൻ നായൊ? നീ വാ; നിന്നെ പക്ഷികൾക്കു ഇര
യാക്കും! എന്നു പറഞ്ഞപ്പോൾ ദാവീദ്: നീ വാളോടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/111&oldid=183033" എന്ന താളിൽനിന്ന് ശേഖരിച്ചത്