ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൫ —

അടുക്കെ എത്തിയാറെ, "ഹെ' ബാലക, നീ ആരുടെ
"പുത്രൻ?" എന്നു രാജാവ് ചോദിച്ചാറെ, "ഞാൻ
"ബെത്ത്ലെഹങ്കാരനായ യിശ്ശായിയുടെ മകൻ തന്നെ"
എന്നു ദാവീദ് ഉണൎത്തിച്ചു. അനന്തരം രാജപുത്രനാ
യ യൊനതാൻ അവനെ കണ്ടു സ്നേഹിച്ചു, രണ്ടാ
ത്മാക്കൾ ഒന്നായി ചേൎന്നു. അവൻ സഖ്യലക്ഷ
ണത്തിന്നായി ദാവീദിന്നു തന്റെ മേൽകുപ്പായം,
വാൾ, വില്ല്, അരക്കച്ച എന്നിവ കൊടുത്തു, രാജാ
വും ദാവീദിനെ മാനിച്ചു തന്നോടു കൂട പാൎപ്പിക്കയും
ചെയ്തു.

൩൭. ദാവീദിന്നു വന്ന ഉപദ്രവം.

ദാവീദ് രാജഗൃഹത്തിൽ അല്പകാലമത്രെ സുഖ
മായി പാൎത്തുള്ളു. ഇസ്രയേല്യർ ജയഘോഷത്തോ
ടെ പലിഷ്ടയുദ്ധത്തിൽനിന്നു മടങ്ങി വന്നപ്പോൾ,
സ്ത്രീകളും കൂട ചേൎന്നു നൃത്തമാടി പാടിയത്: "ആയി
"രത്തെ ശൌലും, പതിനായിരത്തെ ദാവീദും കൊന്നു".
എന്നതു ശൌൽ കേട്ടു കോപിച്ചു: "ഇനി രാജ്യം അ
"ല്ലാതെ ഇവന്നു കിട്ടുവാൻ എന്തുള്ളു?" എന്നു ചൊ
ല്ലി ദാവീദിൽ അസൂയ ഭാവിച്ചു തുടങ്ങി. ഗുണാധി
ക്യം നിമിത്തം ദാവീദിങ്കൽ ജനരഞ്ജന വൎദ്ധിക്കുമ
ളവിൽ ശൌലിന്റെ അസൂയയും കോപവും വൎദ്ധി
ക്കും ഒടുവിൽ അവനെ കൊന്നുകളവാൻ അന്വേഷി
ച്ചു. രാജാവിന്നു ഭ്രമത പിടിച്ച ഒരു നാൾ ദാവീദ് അവ
ന്റെ മുമ്പാകെ വീണ വായിച്ചു കൊണ്ടിരിക്കുമ്പോൾ,
ശൌൽ കുന്തം എടുത്തു ദാവീദിന്റെ നേരെ ചാടി;

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/113&oldid=183035" എന്ന താളിൽനിന്ന് ശേഖരിച്ചത്