ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൬ —

ആയവൻ തെറ്റി വീട്ടിൽ ഓടി പാൎത്താറെ, അവനെ
കൊല്ലുവാൻ ചേകവരെ കല്പിച്ചയച്ചു വാതില്ക്കൽ
പാൎപ്പിച്ചു. രാജപുത്രിയായ ഭാൎയ്യ അതിനെ അറിഞ്ഞു
ഓടിപ്പോകേണ്ടതിന്നു ഭൎത്താവിനെ കിളിവാതിലിൽ
കൂടി ഇറക്കി അയച്ചു. ദാവീദ് മണ്ടി നോബിൽ ചെ
ന്നു, ഗൊലിയാത്തിന്റെ വാൾ മഹാചാൎയ്യനായ അ
ഹിമെലെക്കോടു വാങ്ങി ഫലിഷ്ടയയിലേക്കു ഓടി
ഫലിഷ്ടരാജാവായ ആക്കീശെ ചെന്നു കണ്ടു ശര
ണം പ്രാപിച്ചു. അവിടുത്തെ മന്ത്രികൾക്കു സംശ
യം തോന്നി ഇവൻ ഇപ്രകാരം വന്നത് കൌശലം
അത്രെ എന്നും മറ്റും രാജാവെ ഉണൎത്തിച്ചാറെ, ദാ
വീദ് ഭയപ്പെട്ടു അവിടെനിന്നും വിട്ടുപോയി, പിന്നെ
യും സ്വരാജ്യത്തിലെത്തി. അപ്പോൾ യൊനതാൻ
അഛ്ശന്റെ അടുക്കെ ചെന്നു വൈരഭാവത്തെ മാറ്റു
വാൻ ശ്രമിച്ചാറെ, ശൌൽ ഒന്നും കേൾക്കാതെ അ
വൻ മരിക്കെണം നിശ്ചയം എന്നു കല്പിച്ചു. പിന്നെ
യൊനതാൻ അഛ്ശനെ വിട്ടു ദാവീദുമായി കണ്ടു സ്നേ
ഹകരാറെ ഉറപ്പിച്ചു, ഓടി പോവാൻ ഉപദേശിച്ചു.
അതിന്റെ ശേഷം ദാവീദ് യഹൂദമലയിൽ ചെന്നു
ഗുഹകളിൽ ഒളിച്ചു പാൎത്തു വരുന്ന സമയം അവന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/114&oldid=183036" എന്ന താളിൽനിന്ന് ശേഖരിച്ചത്