ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൮ —

ദാവീദ് എഴുനീറ്റു, പതുക്കെ ചെന്നു രാജവസ്ത്രത്തി
ന്റെ കോന്തല മുറിച്ചെടുത്തു, തന്റെ പുരുഷന്മാരോ
ടു: "ഇവൻ യഹോവയാൽ അഭിഷിക്തൻ; അവ
"നെ തൊടേണ്ടതിന്നു യഹോവ ഒരുനാളും എന്നെ
"സമ്മതിക്കരുതേ" എന്നു പറഞ്ഞു. പിന്നെ ശൌൽ
പോയപ്പോൾ, ദാവീദും പുറപ്പെട്ടു: "എന്റെ യജമാ
"നനായ രാജാവേ, ഇന്നു യഹോവ ഗുഹയിൽ വെ
"ച്ചു നിന്നെ എൻ കൈയിൽ ഏല്പിച്ചിരുന്നു എങ്കിലും,
"യഹോവാഭിഷിക്തനെ ഞാൻ തൊടുകയില്ല എന്നു
"വെച്ചു നിന്നെ വിട്ടു. ഇതാ പിതാവേ! നിന്റെ വ
"സ്ത്രത്തിന്റെ തോങ്ങൽ എന്റെ കൈയിൽ ഉണ്ടു" എ
ന്നും മറ്റും വിളിച്ചു പറഞ്ഞു കാണിച്ചാറെ, ശൌൽ ക
രഞ്ഞു: "ഞാൻ ചെയ്ത ദോഷത്തിന്നു പ്രതിയായി ന
"ന്മ ചെയ്തതിനാൽ നീ എന്നിൽ നീതി ഏറിയവൻ"
എന്നു പറഞ്ഞു നാണിച്ചു മടങ്ങിപ്പോയി.

അല്പ കാലം കഴിഞ്ഞ ശേഷം ശൌൽ വൈരം മുഴു
ത്തു പിന്നെയും പട്ടാളത്തോടു കൂട പുറപ്പെട്ടു. ദാവീദ്

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/116&oldid=183038" എന്ന താളിൽനിന്ന് ശേഖരിച്ചത്