ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൯ —

ഒളിച്ചിരുന്ന ദിക്കിൽ എത്തി രാത്രിക്കു കൂടാരം അടിച്ചു
തേരുകളെ നിറുത്തി അണി ഇട്ടു അതിന്നടുവിൽ
പാൎത്തു. എല്ലാവരും ഉറങ്ങുമ്പോൾ ദാവീദും അബി
ശയും പാളയത്തിൽ ഇറങ്ങി, ശൌലും പടനായ
കന്മാരും അബ്നെരും കിടന്നുറങ്ങുന്ന സ്ഥലത്തു ചെ
ന്നു, രാജാവിന്റെ കുന്തവും മുരുടയും തലക്കൽ നിന്നെ
ടുത്തു നേരെയുള്ള മലമേൽ കരേറി നിന്നു. അനന്ത
രം ദാവീദ് ഹേ അബ്നെരെ! കേൾക്കുന്നില്ലയൊ? എ
ന്നു വിളിച്ചാറെ, അവൻ ഉണൎന്നു. "രാജസന്നിധി
"യിങ്കൽ ഇപ്രകാരം വിളിക്കുന്ന നീ ആർ?" എന്നു
ചോദിച്ചതിന്നു ദാവീദ് പറഞ്ഞു: നീ പുരുഷനല്ല
യൊ? ഇസ്രയേലിൽ നിണക്ക് സമനാർ? നീ യജ
മാനനെ കാത്തു കൊള്ളാഞ്ഞതെന്തു? രാജാവെ മുടി
പ്പാൻ ഒരുത്തൻ അകത്തു വന്നിരുന്നു രാജകുന്തവും
ജലപാത്രവും എവിടെ എന്നു നോക്കുക.! എന്നാറെ
ശൌൽ: "ഹേ പുത്ര! ഇത് നിന്റെ ശബ്ദം അല്ല
"യൊ?" എന്നു ചോദിച്ചപ്പോൾ ദാവീദ്: "അതെ
"രാജാവെ! നീ എന്നെ തേടി നടക്കുന്നത് എന്തിന്നു?
"ഞാൻ എന്തു ചെയ്തു? എങ്കൽ എന്തു ദോഷം കണ്ടി
"രിക്കുന്നു? ഒരു കാട്ടു കോഴിയെ പോലെ എന്നെ അ
ന്വേഷിപ്പാൻ രാജാവ് സൈന്യത്തോടു കൂട പുറ
"പ്പെട്ടു വന്നില്ലയൊ" എന്നും മറ്റും പറഞ്ഞപ്പോൾ
ശൌൽ: "ഞാൻ മഹാ പാപം ചെയ്തിരിക്കുന്നു. പുത്രാ!
"നീ മടങ്ങി വാ; ഞാൻ ഇനിമേൽ നിണക്ക് ദോഷം
"ചെയ്കയില്ല" എന്നു കല്പിച്ചു. എന്നാറെ ദാവീദ്
അവന്റെ വൈരഭാവം അറിഞ്ഞിട്ടു, താൻ ചെല്ലാ
തെ "ബാല്യക്കാരിൽ ഒരുത്തൻ വന്നു രാജാവിന്റെ

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/117&oldid=183039" എന്ന താളിൽനിന്ന് ശേഖരിച്ചത്