ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൦ —

"കുന്തവും ജലപാത്രവും വാങ്ങി കൊണ്ടുപോകട്ടെ"
എന്നു പറഞ്ഞു പിരിഞ്ഞു പോയി. പിന്നെ രാജാ
വോടു സംസാരിപ്പാൻ ഇട വന്നില്ല.

൩൮. ശൌലിന്റെ മരണവും
ദാവീദ് രാജാവായതും.

അനന്തരം ദാവീദ് ശൌലിന്റെ വൈരം ശമി
ക്കുന്നില്ല എന്നു കണ്ടു, അവന്റെ കയ്യിൽ അകപ്പെ
ടാതിരിക്കേണ്ടതിന്നു തന്റെ ൬൦൦ ആളുകളോടും കൂട
ഇസ്രയേൽ ദേശത്തെ കടന്നു ഗാഥിലെ രാജാവായ
ആകീശെ ചെന്നു കണ്ടാറെ, രാജാവ് ചിക്ലാഗ് പട്ട
ണം പാൎപ്പാനായികൊടുത്തു. പിന്നെ ഫലിഷ്ടരും ശൌ
ലുമായി യുദ്ധമുണ്ടായിട്ടു ദാവീദ് കൂട പോരിന്നു പോ
കെണം എന്നു ആകീശ് കല്പിച്ചു പുറപ്പെട്ടു പോയാ
റെ, അവൻ ശത്രുപക്ഷത്തിൽ തിരിയും എന്ന് ഫ
ലിഷ്ടപ്രഭുക്കന്മാർ പേടിച്ചു വിരോധിച്ചപ്പോൾ, രാ
ജാവ് ദാവീദിനെ മടക്കി അയച്ചു. ദാവീദ് തന്റെ ആ
ളുകളോടു കൂട ചിക്ലാഗിൽ എത്തിയാറെ, അതാ അമലേ
ക്യർ ആ പട്ടണം മുഴുവനും ചുട്ടു, സ്ത്രീകളെയും കുട്ടിക
ളെയും കവൎന്നു കൊണ്ടു പോയപ്രകാരം കണ്ടു ദുഃഖി
ച്ചു. തളൎച്ച വിചാരിയാതെ ഉടനെ എഴുനീറ്റു, രാത്രി
മുഴുവനും ഓടി, പിറ്റെ ദിവസം രാവിലെ കവൎച്ച
ക്കാരെ കണ്ടെത്തി പോരുതു ജയിച്ചു, കവൎന്നത് ഒക്ക
യും പിടിച്ചു എടുത്തു, വളരെ സമ്പത്തോടു കൂട മടങ്ങി
പോരുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/118&oldid=183040" എന്ന താളിൽനിന്ന് ശേഖരിച്ചത്