ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪ —

"ഒക്കയും ഞങ്ങൾക്ക ഭക്ഷിക്കാം; എങ്കിലും നിങ്ങൾമരി
"ക്കാതെ ഇരിക്കേണ്ടതിന്നു നടുവിൽ ഇരിക്കുന്ന ഒരു
"വൃക്ഷത്തിൻ ഫലത്തെ മാത്രം തൊടുകയും ഭക്ഷിക്ക
"യും ചെയ്യരുത് എന്നു ദെവത്തിന്റെ അരുളപ്പാടാ
"കുന്നു". എന്നതു കേട്ടു പാമ്പ് "നിങ്ങൾ മരിക്കയി
"ല്ല; നിങ്ങൾ ഭക്ഷിക്കുമ്പോഴെക്കു നിങ്ങളുടെ കണ്ണു
"കൾ തുറക്കപ്പെടും, ഗുണദോഷങ്ങളെ അറിഞ്ഞു. ദൈ
"വത്തെ പോലെ ഇരിക്കും എന്നറിഞ്ഞത് കൊണ്ട
"ത്രെ ആയവൻ അതിനെ വിരോധിച്ചു" എന്നു പറ
ഞ്ഞപ്പോൾ, ആ വൃക്ഷത്തിൻ ഫലം കാഴ്ചെക്ക് യോ
ഗ്യവും, ഭക്ഷണത്തിന്നു നല്ലതും ബുദ്ധിവൎദ്ധനവു
മായിരിക്കും എന്നു സ്ത്രീ കണ്ടു ഫലത്തെ പറിച്ചു ഭ
ക്ഷിച്ചു; ഭൎത്താവിന്നും കൊടുത്താറെ, അവനും ഭക്ഷി
ച്ചു. അപ്പോൾ അവരിരുവരുടെയും കണ്ണുകൾ തുറ
ന്നു, തങ്ങൾ നഗ്നന്മാർ എന്നറിഞ്ഞു, അത്തിയിലക
ളെ കൂട്ടിത്തുന്നി, തങ്ങൾക്ക ഉടുപ്പുകളെ ഉണ്ടാക്കി.

പിന്നെ വൈകുന്നേരത്തു കുളിരുള്ളപ്പോൾ ദൈവ
മായ യഹോവ തോട്ടത്തിൽ സഞ്ചരിച്ചാറെ, ആദാമും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/12&oldid=182932" എന്ന താളിൽനിന്ന് ശേഖരിച്ചത്