ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൨ —

മടങ്ങി ഹെബ്രൊനിൽ വന്നു പാൎത്താറെ, യഹൂദമൂ
പ്പന്മാർ അവിടെ വന്നു കൂടി അവനെ രാജാവാക്കി
അഭിഷേകം കഴിച്ചു. അബ്നർ എന്ന നോനാപതി
യൊ ശൌലിന്റെ പുത്രനായ ഇഷ്ബൊശത്തിനെ
ഇസ്രയേലിന്മേൽ രാജാവാക്കി വാഴിച്ചു. ആയവൻ
൬ വൎഷം വാണു രാജവേലെക്ക് പോരാത്തവൻ എ
ന്നു കണ്ടാറെ, ജനങ്ങൾ മുഷിഞ്ഞു രണ്ടാൾ ചെന്നു
അവനെ കൊന്നു കളഞ്ഞു; അതിന്റെ ശേഷം ദാ
വീദ് എല്ലാ ഇസ്രയേലിന്മേൽ രാജാവായ്തീരുകയും
ചെയ്തു.

൩൯. ദാവീദ് ഉറിയ എന്ന പട
നായകനെ കൊല്ലിച്ചത്.

ദാവീദിന്നു ഇങ്ങിനെ എല്ലാ അധികാരം കിട്ടിയ
പ്പോൾ, യരുശലെംപട്ടണം മൂലസ്ഥാനത്തിന്നു കൊ
ള്ളാം എന്നു കണ്ടു ആ പട്ടണത്തിൽ പാൎത്തു വരുന്ന
യബുസ്യരോടു യുദ്ധം ചെയ്തു ജയിച്ചു, അവരെ പു
റത്താക്കി. പട്ടണത്തെ ഉറപ്പിച്ച ശേഷം, ദൈവകൂ
ടാരത്തെ ചിയോനിൽ സ്ഥാപിച്ചു സാക്ഷിപെട്ടക
ത്തെയും മറ്റും വരുത്തി വിശുദ്ധാരാധനയെ മോശ
ധൎമ്മപ്രകാരം അവിടെ തന്നെ ക്രമപ്പെടുത്തി, ഇസ്ര
യേല്യൎക്കു ദൈവഭക്തി വൎദ്ധിച്ചു വരേണ്ടതിന്നു വ
ളരെ ഉത്സാഹിക്കയും ചെയ്തു. അവൻ ദൈവസഹാ
യത്താലെ യുദ്ധങ്ങളിൽ വീരനായി ഏറിയ ശത്രുക്ക
ളെ അമൎത്തു പടിഞ്ഞാറു മദ്ധ്യതറന്ന്യ കടൽ, കിഴക്ക്
ഫ്രാത്ത് നദി, തെക്ക് മിസ്രരാജ്യം വടക്ക് ദമസ്കന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/120&oldid=183042" എന്ന താളിൽനിന്ന് ശേഖരിച്ചത്