ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൩ —

ഗരം എന്നീ നാലതിൎക്കകപ്പെട്ട ദേശങ്ങളെ ഒക്കയും
അവൻ വശത്തിലാക്കി തന്റെ ശാസന അവരിൽ
നടത്തി. ദാവീദ് ദൈവഭയത്തോടെ വാണു രാജ്യ
കാൎയ്യങ്ങളെ നടത്തിയതിനാൽ അവന്റെ സ്വാധീ
നക്കാൎക്ക സുഖം വൎദ്ധിച്ചു വന്നു. ഏദോമ്യർ, മൊവ
ബ്യർ, ഫലിഷ്ടർ മുതലായ അന്യജാതികളിൽ സാധു
ക്കൾ ഒക്കയും രാജാവ് ഗുണവാൻ എന്നോൎത്തു സ
ന്തോഷിച്ചു. രാജാവ് ഇപ്രകാരം സുഖേന വാഴുന്ന
കാലം തന്റെ ദുൎമ്മോഹങ്ങളെ വേണ്ടും വണ്ണം അട
ക്കായ്കയാൽ, വലുതായുള്ള ഒരു ദോഷത്തിൽ അകപ്പെ
ട്ടു പോയി. അത് എങ്ങിനെ എന്നാൽ: സേനാപതി
യായ ഉറിയക്കു ഒരു സുന്ദരസ്ത്രീയുണ്ടായിരുന്നു. രാ
ജാവ് അവളെ കണ്ടു മോഹിച്ചു, ഭാൎയ്യയായി കിട്ടേണ്ട
തിന്നു ഭൎത്താവിനെ അമ്മൊന്യരോടുള്ള യുദ്ധത്തിൽ
പട്ടുപോകുവാന്തക്ക സ്ഥലത്തു നിറുത്തുവാൻ കല്പിച്ച
യച്ചു. രാജാവ് ദുൎമ്മോഹം നിമിത്തം ഭ്രമിച്ചതിനാൽ, മു
മ്പേത്ത അപായങ്ങളും ദൈവം അതിശയമായി എ
ല്ലാറ്റിൽനിന്നും രക്ഷിച്ച പ്രകാരവും ഓൎമ്മയിൽ വ
ന്നില്ല. എങ്കിലും ഒരു കാലത്തേക്ക് ദൈവത്തെ വി
ചാരിയാത്തവനെ ദൈവം തന്നെ വിചാരിച്ചു, ആ
മഹാപാപത്തിന്നു കഠിന ശിക്ഷ വരുത്തി, ഉറിയ മ
രിച്ചു ദാവീദ് അവന്റെ ഭാൎയ്യയായ ബത്തശബയെ
പരിഗ്രഹിച്ച ശേഷം, നാഥാൻ പ്രവാചകൻ ദൈ
വനിയോഗത്താൽ രാജാവിന്റെ അടുക്കൽ പറഞ്ഞ
ഉപമ ആവിതു: ഒരു പട്ടണത്തിൽ രണ്ടു മനുഷ്യർ
ഉണ്ടായിരുന്നു. അതിൽ ഒരുവൻ ധനവാൻ, ഒരു
ത്തൻ ദരിദ്രൻ. ദരിദ്രൻ ഒരു കുഞ്ഞാടിനെ വാങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/121&oldid=183043" എന്ന താളിൽനിന്ന് ശേഖരിച്ചത്