ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൪ —

വളൎത്തി, തന്നോടു കൂട ഭക്ഷിച്ചു കുടിച്ചു കുട്ടി എന്ന
പോലെ മടിയിൽ ഉറങ്ങുമാറാക്കി. ഒരു ദിവസം ധന
വാന്റെ വീട്ടിൽ ഒരു വഴിപോക്കൻ വന്നപ്പോൾ,
തന്റെ ഏറിയ ആടുമാടുകളിൽനിന്നെടുപ്പാൻ മന
സ്സാകാതെ ആ ദരിദ്രരെൻറ കുഞ്ഞാടിനെ പിടിച്ചു അ
റുത്തു പാകം ചെയ്തു. ദാവീദ് ഇതിനെ കേട്ടപ്പോൾ
ക്രുദ്ധിച്ചു, ഇങ്ങിനെ ചെയ്തവന്നു രാജവിധി വേ
ണം എന്നു വിചാരിച്ചു "യഹോവ ജീവനാണ ഇത്
"ചെയ്തവൻ മരണയോഗ്യൻ" എന്നു കല്പിച്ചു. എ
ന്നാറെ നാഥാൻ "ആ പുരുഷൻ നീ തന്നെ.
"ഇസ്രയേലിന്റെ ദൈവമായ യഹോവയുടെ അരു
"ളപ്പാടാവിതു: ഞാൻ നിന്നെ രാജാവാക്കി അഭിഷേ
"കം ചെയ്തു,ശൌലിന്റെ കയ്യിൽനിന്നു വിടുവിച്ചുവ
"ല്ലോ. നീ യഹോവയുടെ കല്പനയെ നിരസിച്ചു ഈ
"മഹാ ദോഷത്തെ ചെയ്തത് എന്തിന്നു? ഉറിയയെ
"നീ അമ്മൊന്യവാൾകൊണ്ടു കൊല്ലിച്ചു, ഭാൎയ്യയെ
"എടുത്തിരിക്കുന്നു; ആകയാൽ ഞാൻ നിൻ ഭവന
"ത്തിൽനിന്നു തന്നെ ദോഷത്തെ നിന്റെ മേൽ വരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/122&oldid=183044" എന്ന താളിൽനിന്ന് ശേഖരിച്ചത്