ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൫ —

"മാറാക്കും" എന്നിപ്രകാരം കേട്ടപ്പോൾ, ദാവീദ് ദുഃഖി
ച്ചു ദോഷക്രിയയെ സമ്മതിച്ചു: ഞാൻ യഹോ
"വെക്ക് വിരോധമായി മഹാപാപം ചെയ്തിരിക്കുന്നു"
എന്നു പറഞ്ഞാറെ, നാഥാൻ; "യഹോവ ഈ പാ
"പത്തെ ക്ഷമിച്ചു; നീ മരിക്കയില്ല, എങ്കിലും ശത്രു
"ക്കൾ യഹോവയെ ദുഷിപ്പാനായി സംഗതി ഉണ്ടാ
"ക്കിയതകൊണ്ടു ജനിച്ചിട്ടുള്ള നിന്റെ പൈതൽ മ
"രിക്കും" എന്നു പറഞ്ഞു പോകയും ചെയ്തു.

അതിന്റെ ശേഷം യഹോവ കുഞ്ഞനെ ബാ
ധിച്ചു ദേവകരുണയുണ്ടായിട്ടു കുട്ടി മരിക്കാതിരിക്കേ
ണ്ടതിന്നു ദാവീദ് രാപ്പകൽ കരഞ്ഞും നോറ്റും കൊ
ണ്ടു നിലത്തു കിടന്നു പ്രാൎത്ഥിച്ചതു ഇവ്വണ്ണം: "ദൈ
"വമെ, നിന്റെ ദയാപ്രകാരം എന്നോടു കനിവുണ്ടാ
"കേണമേ! കരളലിവിന്റെ പെരുപ്പത്തിൻപ്രകാ
"രം എന്റെ അതിക്രമം മാച്ചു കളഞ്ഞു, എന്നെ കഴു
"കി വെടിപ്പാക്കേണമേ! എന്റെ ദ്രോഹങ്ങളെ ഞാൻ
"അറിയുന്നു; എന്റെ പാപം നിത്യം എന്റെ മുമ്പാ
"കെ ഇരിക്കുന്നു. നിണക്ക് മാത്രം വിരോധമായി
"ഞാൻ പാപം ചെയ്തു; നിന്റെ കണ്ണുകളിൽ ദോഷ
"മായത് ഞാൻ പ്രവൃത്തിച്ചിരിക്കുന്നു. ദൈവമേ! എ
"നിക്കു ശുദ്ധ ഹൃദയത്തെ സൃഷ്ടിച്ചു തന്നു, എന്റെ
"ഉള്ളിൽ സ്ഥിരമുള്ള മനസ്സെ പുതുക്കി, വിശുദ്ധാത്മാ
"വിനെ എന്നിൽ നിന്നെടുക്കാതിരിക്കേണമെ!" പി
ന്നെ ൭ാം ദിവസത്തിൽ കുട്ടി മരിച്ചശേഷം ദാവീദ്
എഴുനീറ്റു തേച്ചു കുളിച്ചു യഹോവഭവനത്തിൽ ചെ
ന്നു സ്തുതിച്ചതിപ്രകാരം: എൻ ആത്മാവേ! യഹോവ
യെയും എൻ ഉള്ളമെ! അവന്റെ ശുദ്ധനാമത്തെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/123&oldid=183045" എന്ന താളിൽനിന്ന് ശേഖരിച്ചത്