ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൬ —

വാഴ്ത്തുക! എൻ ആത്മാവെ യഹോവയെ തന്നെ
വാഴ്ത്തുക. അവന്റെ സകല കൃപാദാനങ്ങളെ മറക്ക
യുമരുതെ! അവൻ നിന്റെ സൎവ്വാപരാധങ്ങളെയും
ക്ഷമിച്ചു, നിന്റെ എല്ലാ ക്ഷീണങ്ങളെയും ഒഴിക്കു
ന്നു. അവൻ നിന്നെ നാശത്തിൽനിന്നു വിടുവിച്ചു,
ദയയും കനിവും ചൂടിച്ചിരിക്കുന്നു. മനുഷ്യനൊ അ
വന്റെ ദിവസങ്ങൾ പുല്ലു പോലെ ആകുന്നു. പറ
മ്പിലെ പൂ പോലെ അവൻ പൂക്കുന്നു, കാറ്റു അതി
ന്മേൽ അടിക്കുമ്പോൾ അതു നീങ്ങിപ്പോയി തന്റെ
സ്ഥലവും അറിയുന്നതുമില്ല. യഹോവയുടെ കരുണ
യൊ അവനെ ശങ്കിക്കുന്നവരിലും, അവന്റെ നീ
തി മക്കളുടെ മക്കളിലും എന്നെന്നേക്കും ഇരിക്കുന്നു.

൪൦. അബ്ശലൊമിന്റെ ദ്രേഹവും.
മരണവും.

ആ കുട്ടി മരിച്ച ശേഷം ദാവീദിന്റെ ഭവന
ത്തിൽനിന്നു ജനിച്ചുവന്ന ദുഃഖം മുഴുവനും തീൎന്നു
എന്നല്ല, രാജാവിന്റെ പുത്രനായ അബ്ശലൊം ത
ന്റെ സഹോദരനെ കൊന്നതിനാൽ, അഛ്ശൻ നീര
സഭാവം കാട്ടി ആ കുലപാതകൻ എന്റെ മുഖം കാ
ണരുതെന്നു കല്പിച്ചു. നാട്ടിങ്കന്നു നീക്കിയപ്പോൾ, അ
ബ്ശലൊം അഛ്ശനോടു ദ്വേഷ്യപ്പെട്ടു അവനിൽനി
ന്നു വാഴ്ച പിടുങ്ങുവാൻ ശ്രമിച്ചു. അഛ്ശന്റെ ശ്രേ
ഷ്ഠമന്ത്രിയായ അഹിതൊഫൽ അവനോടു ചേൎന്നു
മത്സരപ്രവൃത്തിയിൽ സഹായിച്ചതല്ലാതെ, അബ്ശ
ലൊം മഹാസുന്ദരനും കൌശലക്കാരനുമാകകൊണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/124&oldid=183046" എന്ന താളിൽനിന്ന് ശേഖരിച്ചത്