ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൭ —

പ്രജകൾ മിക്കവാറും അവനിൽ ഏറ്റവും രസിച്ചു
സേവിപ്പാനും നിശ്ചയിച്ചിരുന്നു. ഒരു സമയത്ത്
അബ്ശലൊം ഹെബ്രൊനിൽ രാജാവായി വാഴുന്നു എ
ന്നുള്ള ശ്രുതി യരുശലെമിൽ എത്തിയാറെ, ദാവീദ്
ഭ്രമിച്ചു വിശ്വസ്തരോടു: "നാം വൈകാതെ ഓടിപ്പോ
"ക; പട്ടണത്തിന്നു യുദ്ധനാശം വരരുതു" എന്നു
കല്പിച്ചു, പുറപ്പെട്ടു ചെരിപ്പൂരി തല മൂടി കരഞ്ഞു, കി
ദ്രൊൻ പുഴയെ കടന്നു ഒലിവ് മലയെ കരേറി യാ
ത്രയായി. ബിന്യമീൻനാട്ടിൽ കൂടി ചെല്ലുമ്പോൾ,
ശൌലിന്റെ ബന്ധുവായ ശീമയി എന്നവൻ അ
വനെ കണ്ടു, ശപിച്ചു കല്ലെറിഞ്ഞു പോ! പോ! ചോ
രക്കൊതിയ! എന്നും മറ്റും വിളിച്ചു പറഞ്ഞാറെ, ദാ
വീദിന്റെ സ്നേഹിതനായ അബിശയി അവനെ
കൊല്ലുവാൻ ഭാവിച്ചപ്പോൾ ദാവിദ്: "വേണ്ടാ അ
"വൻ ശപിക്കട്ടെ; ഇപ്രകാരം ചെയ്വാൻ യഹോവ
"കല്പിച്ചതല്ലൊ" എന്നു പറഞ്ഞു. അനന്തരം ദാ
വീദ് യൎദ്ദൻനദിയെ കടന്നു മഹനൈംകോട്ടയിൽ എ
ത്തി പാൎത്തപ്പോൾ അബ്ശലൊം യരുശലെമിൽ എ
ത്തി രാജാസനത്തിന്മേൽ ഇരുന്നതിനാൽ, കാൎയ്യം
സാധിച്ചു എന്നു വിചാരിച്ചു. അഛ്ശനെ വല്ലപ്രകാ
രവും മുടിപ്പാൻ നിശ്ചയിച്ചാറെ, ദാവീദ് തന്റെ വി
ശ്വസ്തരെ ചേൎത്തു യൊവബ് എന്ന നായകന്റെ
കൈയിൽ ഏല്പിച്ചു, മത്സരക്കാരെ അടക്കിവെപ്പാൻ
അയച്ചു. പോകുമ്പോൾ: "ദാവീദ് സൂക്ഷിപ്പിൻ!
"ബാലകനായ അബ്ശലൊമോടു പതുക്കെ ചെയ്യാ
"വു" എന്നു കല്പിച്ചു. അവർ വന്നെത്തി പട തുട
ങ്ങിയാറെ, ശത്രുക്കൾ തോറ്റു, അബ്ശലൊം കോവൎക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/125&oldid=183047" എന്ന താളിൽനിന്ന് ശേഖരിച്ചത്