ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൮ —

ഴുതപ്പുറത്തു ഏറി പാഞ്ഞു, മരാമരത്തിൻ കീഴെ വന്ന
പ്പോൾ, അവന്റെ നീണ്ട തലമുടി കൊമ്പിന്മേൽ
പിടിപെട്ടു തൂങ്ങി കഴുത ഓടിപ്പോയി. അതിനെ ഒരു
ത്തൻ കണ്ടു, യൊവബെ അറിയിച്ചു. "നീ അവ
"നെ കൊല്ലാഞ്ഞതു എന്തു?" എന്നു ചോദിച്ചാറെ,
അവൻ: "എനിക്ക് ൧൦൦൦ ശേക്കൽ വെള്ളി തുക്കി ത
"ന്നാലും ഞാൻ രാജപുത്രന്റെ നേരെ കൈ നീട്ടുക
"യില്ല. ബാലനെ സൂക്ഷിച്ചു കൊൾവിൻ എന്ന
"രാജാവിന്റെ കല്പന ഞാൻ കേട്ടുവല്ലൊ" എന്നു
പറയുമ്പോൾ, യൊവബ്: "ഞാൻ താമസിക്കയില്ല"
എന്നു ചൊല്ലി ൩ കുന്തം എടുത്തു പോയി അബ്ശ
ലൊമിന്റെ മാറിൽ കുത്തി കൊല്ലിച്ചു.

അനന്തരം ചില ആളുകൾ ദാവീദിന്റെ അടു
ക്കെ എത്തി ശത്രുക്കൾ തോറ്റു മകനും മരിച്ചിരിക്കു
ന്നു എന്നു അറിയിച്ചപ്പോൾ, അവൻ ഞെട്ടി: "എൻ
"മകനായ അബ്ശലൊമെ! ഞാൻ നിണക്ക് പകരം
"എന്തുകൊണ്ടു, മരിക്കാതിരുന്നു? എൻ മകനെ! എൻ
"മകനെ! എന്നു വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു"
ആ തോല്മയാൽ മത്സരിച്ചവർ എല്ലാവരും അടങ്ങി,

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/126&oldid=183048" എന്ന താളിൽനിന്ന് ശേഖരിച്ചത്