ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൯ —

രാജാവോടു ഇണക്കവും ശരണവും അപേക്ഷിച്ചു.
പിന്നെ യഹുദഗോത്രക്കാർ യൎദൻകരക്കൽ വന്നു
ദാവീദിനെ എതിരേറ്റു കടത്തിയപ്പോൾ, ശീമയും
അടുത്തു രാജാവെ കണ്ടു, തൊഴുതു മുമ്പെ ശപിച്ചതി
ന്നു വളരെ താല്പൎയ്യത്തോടെ ക്ഷമ ചോദിച്ചു. ഇപ്ര
കാരം ദാവീദ് ജയഘോഷത്തോടെ യരുശലേമിൽ
മടങ്ങി വന്നു, ജീവപൎയ്യന്തം രാജാവായി വാണു, സ
ൎവ്വപ്രജകളെയും രക്ഷിച്ചു പേരുകയും ചെയ്തു.

൪൧. ഇസ്രയേലിലെ രോഗബാധ.

ദാവീദ് യരുശലേമിലേക്ക് പോകുമ്പൊൾ, മത്സ
രം പുതുതായി തുടങ്ങി, ബിന്യമീൻക്കാരനായ ശെബ
എന്ന ഒരുത്തൻ കലഹത്തിന്നായി കാഹളം ഊതി,
ദാവീദ് ഭവനത്തോടു ഞങ്ങൾക്ക എന്തൊരു ചേ
"ൎച്ച? ഓരൊ ഗോത്രക്കാർ തങ്ങൾക്കു ബോധിക്കുന്ന
"പ്രകാരം കാൎയ്യാദികളെ നടത്താമല്ലൊ" എന്നും മറ്റും
പറഞ്ഞു ദ്രോഹിച്ചു. അപ്പോൾ യൊവബ് പട്ടാള
ങ്ങളെ ചേൎത്തു കലഹക്കാരെ പിന്തുടൎന്നു, ശെബയെ
കൊല്ലിച്ചു. അവനോടു ചേൎന്നവരെ അമൎത്തി വെ
ച്ചു. കുറയക്കാലം കഴിഞ്ഞശേഷം മത്സരദോഷം ദാ
വീദിന്റെ ഭവനത്തിൽനിന്നു തന്നെ ജനിച്ചു വന്നു
രാജാവ് വൃദ്ധനായപ്പോൾ, അബ്ശലൊമിന്റെ അനു
ജനായ അദൊന്യ രാജഭാവം പൂണ്ടു തേർ കുതിരക
ളെയും മറ്റും സമ്പാദിച്ചു യൊവബിന്റെ സഹായ
ത്താൽ രാജാസനം കരേറി അഛ്ശന്നു പകരം വാഴു
വാൻ ശ്രമിച്ചു. കോയ്മ ഇളയ പുത്രനായ ശലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/127&oldid=183049" എന്ന താളിൽനിന്ന് ശേഖരിച്ചത്