ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൦ —

മൊന്നു വരേണ്ടതാകകൊണ്ടു, ദാവീദ് അദൊന്യയു
ടെ ഉത്സാഹത്തെ നിഷ്ഫലമാക്കി, ശലൊമൊൻ തന്നെ
ഇളയ രാജാവ് എന്നു ഘോഷിച്ചറിയിച്ചു.

അവൻ രാജാസനം കരേറും മുമ്പെ രാജ്യത്തിൽ
എങ്ങും കൊടിയ ബാധയുണ്ടായി. അതിന്റെ കാര
ണം എന്തെന്നാൽ: സാത്താൻ ഇസ്രയേലിന്നു വി
രോധം ഭാവിച്ചു രാജാവെ വശീകരിച്ചപ്പോൾ ദാവീദ്
മന്ത്രികളോടു ഇസ്രയേലിൽ പടെക്കു പ്രാപ്തിയുള്ള
പുരുഷരെ എണ്ണുവിനെന്നു കല്പിച്ചു. യോവബ്
ഈ കാൎയ്യം ദ്വൈവത്തിന്നു അനിഷ്ടം എന്നറിഞ്ഞു
വിരോധിച്ചു എങ്കിലും, രാജാവ് കേൾക്കായ്കകൊണ്ടു
തലവന്മാരോടു കൂട പുറപ്പെട്ടു ഒമ്പത് മാസത്തിന്നകം
എല്ലാവരെയും എണ്ണിച്ചാൎത്തി കണക്ക് അറിയിച്ചു.
അന്നേരമെ രാജാവിന്നു ഇത് അകൃത്യം എന്നു ബോ
ധം വന്നു ദുഃഖിച്ചുള്ളു; യഹോവയെ! ഞാൻ ചെയ്ത
പാപത്തെ ക്ഷമിക്കേണമെ എന്നു അപേക്ഷിച്ചു.
അപ്പോൾ ദേവനിയോഗത്താൽ പ്രവാചകനായ
ഗാദ് രാജാവെ ചെന്നു കണ്ടു: "യഹോവ മൂന്നിൽ
"ഒന്നു വരിപ്പാൻ നിന്നോടു കല്പിക്കുന്നു. ൭ വൎഷത്തെ
"ക്ഷാമമൊ മൂന്നു മാസത്തെ തോല്മയൊ മൂന്നു ദിവ
"സത്തെ രോഗബാധയൊ" ഏതു വേണ്ടു എന്നു
പറഞ്ഞു. അതു കേട്ടാറെ, ദാവീദ് കുലുങ്ങി എനിക്ക
ഏറ്റവും വ്യാകുലമുണ്ടു. യഹോവ മഹാകരുണയു
ള്ളവനാകകൊണ്ടു ഞാൻ അവന്റെ കയ്യിൽ വീഴട്ടെ;
മനുഷ്യരുടെ കയ്യിൽ അരുതെ എന്നു പറഞ്ഞ ശേഷം,
യഹോവ മഹാ ജ്വരത്തെ ഇസ്രയേലിൽ വരുത്തി
ദാനിൽനിന്നു ബൎശബാവരെക്കും ൭൦,൦൦൦ ജനങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/128&oldid=183051" എന്ന താളിൽനിന്ന് ശേഖരിച്ചത്