ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൧ —

മരിക്കയും ചെയ്തു. പിന്നെ ദൈവദൂതൻ യരുശലേ
മിൽ നാശം ചെയ്യുമ്പോൾ യഹോവ മനസ്സലിഞ്ഞു
മതി എന്നു കല്പിച്ചു. ദാവീദ് ദൈവദൂതൻ മൊറിയ
മലമേൽ അറൌന എന്ന യബുസ്യപ്രഭുവിന്റെ
കളത്തിൽ നിൽക്കുന്നതു കണ്ടപ്പോൾ പ്രാൎത്ഥിച്ചു. പി
ന്നെ അങ്ങോട്ടു ചെന്നു ആ പ്രഭുവോടു കാളകളെയും
കുളത്തെയും വിലെക്ക് വാങ്ങി, യഹോവെക്ക് ബലി
പീഠത്തെ പണിയിച്ചു. ബലി കഴിച്ചു പ്രാൎത്ഥിച്ച
ഉടനെ ബാധ നീങ്ങിപ്പോയി.

അനന്തരം ദാവീദ് മോശയുടെ ധൎമ്മപ്രകാരം
ലേവ്യരിൽനിന്നു ൬൦൦൦ പേരെ വരിച്ചു ന്യായാധിപ
തികളാക്കി. ശേഷം ലേവ്യരെ ൨൪ വകയായി ദൈ
വാലയത്തിലെ സേവെക്കായി നിയമിച്ചു. പിന്നെ
ആസാഫിന്റെ പുത്രന്മാരിൽനിന്നു ൪൦൦൦ പേരെ
എടുത്തു അവരെയും ൨൪ പങ്കായി ദൈവാലയത്തി
ലെ വാദ്യഘോഷപ്പണിക്കാക്കി വെച്ചു. ഇവൎക്ക്
മൂപ്പന്മാർ യദുതുൻ, ഹെമാൻ എന്നിരുവർ തന്നെ.

൪൨. ശലൊമൊൻ രാജാവു.

ദാവീദ് രാജാവ് അവിടെ തന്റെ വാഴ്ച മുതൽ
ദൈവാരാധന നല്ല ക്രമത്തിൽ ആക്കി സകലവും
വഴി പോലെ നടക്കേണ്ടതിന്നു ഉത്സാഹിച്ച പ്രകാരം
അവസാനം വരെ ആ വിശുദ്ധ കാൎയ്യം തന്നെ മന
സ്സിൽ ധരിച്ചു ബഹു താല്പൎയ്യത്തോടെ നടത്തി അ
വൻ രാജ്യത്തിലെ പ്രധാനികളെയും ശ്രേഷ്ഠന്മാരെ
യും വരുത്തി അവരുടെ മുമ്പാകെ തന്റെ പുത്രനായ

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/129&oldid=183052" എന്ന താളിൽനിന്ന് ശേഖരിച്ചത്