ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൨ —

ശലൊമൊന്റെ പക്കൽ രാജ്യഭാരം ഏല്പിച്ചു, താൻ
പണിയിപ്പാൻ ഭാവിച്ച ദൈവാലയത്തെ താമസം
കൂടാതെ കെട്ടി തീൎക്കെണം എന്നു കല്പിച്ചു. പിന്നെ
താൻ വരച്ച മാതിരിയേയും കാട്ടി, പണിക്ക് അറ്റമി
ല്ലാതോളം സ്വരൂപിച്ച വെള്ളി, ചെമ്പ്, ഇരുമ്പ് മു
തലായ ലോഹങ്ങൾ തീൎപ്പിച്ച പൊൻവെള്ളി പാത്ര
ങ്ങൾ മുറിച്ചു ഈൎന്ന മരങ്ങൾ ചെത്തിച്ച കല്ലുകൾ
ഈ വകയെല്ലാം ഏല്പിച്ചു കൊടുത്ത ശേഷം ജന
ങ്ങളോടും പ്രത്യേകം ധനവാന്മാരോടും നിങ്ങളും പ്രാ
പ്തി പോലെ വിശുദ്ധ പണിക്കായി പൊൻ വെള്ളി
മുതലായ വസ്തുക്കളെ കൊണ്ടു കൊടുപ്പിൻ എന്നു പ
റഞ്ഞു ഉത്സാഹിപ്പിച്ചു. ശലൊമൊന്നു ഉണ്ടായ ധന
പുഷ്ടി പോലെ ആ കാലത്തുള്ള രാജാക്കന്മാൎക്ക് ആ
ൎക്കും ഉണ്ടായില്ല. ഇസ്രയേല്യർ അവന്റെ വാഴ്ച
യിൽ സമാധാനത്തോടെ പാൎത്തു രാജ്യത്തിലെ ഫല
പുഷ്ടി സുഖേന അനുഭവിച്ചു. എന്നാലൊ ധന
ത്തേക്കാളും രാജാവിന്നു ജ്ഞാനം അധികമായ്വന്നു. അ
തെങ്ങിനെ എന്നാൽ; അവൻ രാജ്യഭാരം ഏറ്റപ്പോൾ
യഹോവ ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി നിണ
ക്കിഷ്ടമായതിനെ ചോദിക്ക എന്നു കല്പിച്ചു, അപ്പോൾ
ശലൊമൊൻ: "നിന്റെ എണ്ണമില്ലാത്ത ജനത്തെ ന
"ടത്തുവാനായി ഞാൻ വഴി ഒട്ടും അറിയാത്ത ബാല
"നാകുന്നു. അതുകൊണ്ടു ഗുണദോഷങ്ങളെ തിരിച്ചു
നേരും ന്യായവും നിന്റെ വംശത്തിൽ നടത്തേണ്ട
"തിന്നു കേട്ടനുസരിക്കുന്ന ഹൃദയം എനിക്ക് നല്കേ
"ണമേ!" എന്നിപ്രകാരം അപേക്ഷിച്ചു. യഹോവ അ
തിനാൽ പ്രസാദിച്ചു, ദീൎഘായുസ്സു, സമ്പത്തു, ശത്രു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/130&oldid=183053" എന്ന താളിൽനിന്ന് ശേഖരിച്ചത്