ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൩ —

ജയം എന്നീവകയല്ല അനുസരിക്കുന്ന ഹൃദയത്തെ
ചോദിച്ചത്‌കൊണ്ട : "ഇതാ ഞാൻ നിന്റെ അപേ
"ക്ഷപോലെ ആൎക്കും വരാത്ത ജ്ഞാനവും തിരിച്ചറി
"വുമുള്ള ഹൃദയത്തെ ഞാൻ നിണക്ക് തന്നു; നീ അ
"പേക്ഷിക്കാത്ത ഐശ്വൎയ്യവും തേജസ്സും കൂട നിൻ
"കാലമുള്ള രാജാക്കന്മാരിലും അധികമായി തന്നിരി
"ക്കുന്നു" എന്നു കല്പിച്ചു. അപ്രകാരം തന്നെ അവ
ന്നു കിട്ടുകയും ചെയ്തു.

ശലൊമൊന്നുണ്ടായ ജ്ഞാനം സമ്പത്തു മഹത്വം
എന്നിവറ്റാൽ അവൻ തന്നെ എല്ലാ രാജാക്കന്മാരിലും
കീൎത്തി ഏറിയവൻ ആയിരുന്നു. അവൻ ഓരൊ
ദിക്കുകളിൽ കപ്പലുകളെ അയച്ചു കച്ചവടം നടത്തി,
ദൂരദേശങ്ങളിൽനിന്നു രാജാക്കന്മാരും അവനെ ചെ
ന്നു കണ്ടു, അവന്റെ ജ്ഞാനത്തെ കേട്ടു അതിശ
യിച്ചു. അവന്റെ സുഭാഷിതങ്ങൾ ഈ നാളോളം
ബുദ്ധിമാന്മാൎക്കും ബുദ്ധിഹീനന്മാൎക്കും ഫലമേകുന്ന
ജ്ഞാനവൃക്ഷമായി നിൽക്കുന്നു. ഇത്ര ജ്ഞാനവി
ശേഷം രാജാവിന്നുണ്ടായി എങ്കിലും അതിനാൽ പാ
പത്തിൽനിന്നു തെറ്റി ശുദ്ധനായി പാൎത്തു എന്നല്ല.
അവൻ ചിദൊൻ, തൂർ, മിസ്ര മുതലായ ദേശങ്ങളിൽ
നിന്നും കനാൻ വംശത്തിൽനിന്നും മറ്റും ചില നൂറു
രാജപുത്രിമാരെ വരുത്തി കോവിലകത്തു പാൎപ്പിച്ചു,
അവർ തങ്ങളുടെ ബിംബങ്ങളെയും കൊണ്ടു വന്നു വെ
ച്ചു സേവിച്ചതുകൊണ്ടു ശലൊമൊന്റെ മനസ്സെ
വഷളാക്കിക്കളഞ്ഞു. ഇപ്രകാരം ജ്ഞാനം ഏറിയ രാ
ജാവ് യഹോവയും ഇസ്രയേല്യരുമായി ചെയ്ത കരാ
റെ ലംഘിച്ചു മഹാ പാപത്തിൽ അകപ്പെട്ടു പോയി.

11*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/131&oldid=183054" എന്ന താളിൽനിന്ന് ശേഖരിച്ചത്