ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൪ —

അതിൻഫലവും അനുഭവിക്കേണ്ടിവന്നു; അതിനാൽ
ഈ വക ദോഷങ്ങളെ ഭയപ്പെട്ടു ഒഴിഞ്ഞു നില്പാൻ അ
വൻ എല്ലാവൎക്കും ദൃഷ്ടാന്തമായി ഭവിക്കയും ചെയ്തു.

൪൩. രാജ്യവിഭാഗം.

ശലൊമൊ മരിച്ചതിന്റെ ശേഷം പുതിയ രാജാ
വെ വാഴിപ്പാൻ ഇസ്രയേൽ പുത്രന്മാരെല്ലാവരും ശി
കെമിൽ വന്നു കൂടി അവർ ശലൊമൊന്റെ പു
ത്രനായ രഹബ്യാമിന്റെ ദുശ്ശീലവും ക്രൂരഭാവവും അ
റിഞ്ഞിട്ടു, യരൊബ്യാമെന്ന മദ്ധ്യസ്ഥൻ മുഖാന്തരം
അവനോടു: "നിൻ പിതാവ് ഞങ്ങളുടെ മേൽ നുകം
ഭാരമാക്കി വെച്ചിരിക്കുന്നു; നീ അതിൻ ഘനം കുറച്ചു
ഞങ്ങൾക്ക ഗുണം വരുത്തിയാൽ, ഞങ്ങൾ നിന്നെ
അനുസരിച്ചു സേവിക്കാമെന്നു ബോധിപ്പിച്ചു. ര
ഹബ്യാം കാൎയ്യം വിചാരിച്ചു: "എൻ പിതാവ് നിങ്ങ
ളുടെ നുകത്തെ ഭാരമാക്കി, എന്നാൽ ഞാൻ അതിൽ
നിന്നു കുറക്കയില്ല. കൂട്ടുകയത്രെ ചെയ്യും; അഛ്ശന്റെ
അരയേക്കാളും എന്റെ ചെറുവിരൽ തടിച്ചത്. അ
ഛ്ശൻ ചമ്മട്ടികൊണ്ടു അടിച്ചു, ഞാനോ( കൊമ്പിന്റെ
ചമ്മട്ടികളാകുന്ന) തേളുകളെ കൊണ്ടു ശിക്ഷിക്കും എ
ന്നു കല്പിച്ചു. ഈ കഠിനവാക്കു കേട്ടു. ഇവനിൽനി
ന്നു ഗുണം വരികയില്ല എന്നു കണ്ടപ്പോൾ, ഇസ്ര
യേല്യർ: ദാവീദ് വംശം നമുക്കെന്തു! ഇസ്രയേലേ,
നിന്റെ കുടികളിലേക്ക് തിരിച്ചു ചെല്ലുക! ദാവീദേ,
നിന്റെ ഭവനത്തെ നോക്കുക.! എന്നു ആൎത്തു പിരി
ഞ്ഞു. ഇപ്രകാരം ൧൦ ഗോത്രങ്ങൾ ദാവീദ് സ്വരൂപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/132&oldid=183055" എന്ന താളിൽനിന്ന് ശേഖരിച്ചത്