ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൫ —

ത്തിൽനിന്നു നീങ്ങി, തങ്ങൾക്കു തെളിഞ്ഞവണ്ണം
ഒർ ഇസ്രയേൽരാജ്യത്തെ സ്ഥാപിച്ചു, യരൊബ്യാ
മെന്ന പ്രാപ്തിയുള്ള നായകനെ രാജാവാക്കി അനു
സരിക്കയും ചെയ്തു.

പിന്നെ രഹബ്യാം പിരിഞ്ഞു പോയ ഇസ്രയേ
ല്യരോടു പക വീളുവാൻ യുദ്ധത്തിന്നു വട്ടം കൂട്ടി പു
റപ്പെട്ടാറെ, യഹോവ ശമയ്യ എന്ന പ്രവാചകനെ
അയച്ചു പറയിച്ചത്: "നിങ്ങൾ സഹോദരന്മാരോടു
"പൊരുതുവാൻ ചെല്ലാതെ മടങ്ങിപ്പോകുവിൻ! ഈ
"കാൎയ്യം എന്നിൽനിന്നുണ്ടായ്വന്നു" എന്നിപ്രകാരം
കേട്ടപ്പോൾ, അവർ അനുസരിച്ചു മടങ്ങിപ്പോയി.

എന്നാറെ, യരൊബ്യാം ഇസ്രയേൽദൈവമാ
യ യഹോവയെ വിട്ടു ആരാധനക്കായി ബെത്തെൽ
ദാൻ എന്ന രണ്ടു സ്ഥലങ്ങളിൽ പൊൻകാളകളെ പ്ര
തിഷ്ഠിച്ചു. ഇസ്രയേലർ പേരുന്നാളിന്നു യരുശലെ
മിലേക്ക് പോകുന്നതും വിരോധിച്ചു. പിന്നെ ബെ
ത്തെലിൽ ഉണ്ടാക്കിയ ബലിപീഠത്തിന്മേൽ താൻ
കരേറി പൂജ കഴിപ്പാൻ ഭാവിച്ചപ്പോൾ, യഹോവ
യഹൂദയിൽനിന്നു കല്പിച്ചയച്ച ഒരു പ്രവാചകൻ
ചെന്നു: "ഹെ തറയെ! യഹോവയുടെ വാക്കു കേൾ
"ക്കുക, ദാവീദവംശത്തിൽനിന്നു ജനിപ്പാനുള്ള യൊ
"ശിയാ നിന്റെ മേൽ പൂജാരികളെ അറുത്തു, മനു
"ഷ്യാസ്ഥികളെയും ഇട്ടു ചുടും" എന്നും മറ്റും കേട്ടാ
റെ, യരൊബ്യാം കൈ നീട്ടി: "അവനെ പിടിപ്പിൻ"
എന്നു വിളിച്ച കല്പിച്ചപ്പോൾ തന്റെ കൈ വരണ്ടു
കല്ലിച്ചുപോയി, തറ പിളൎന്നു ചാരം തൂകി. പിന്നെ
രാജാവ് പ്രവാചകനോടു: "നീ എനിക്ക് വേണ്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/133&oldid=183056" എന്ന താളിൽനിന്ന് ശേഖരിച്ചത്