ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൭ —

വയെ വെടിഞ്ഞു അന്യദേവകളെ ആരാധിച്ചു കൊ
ണ്ടിരിക്കുമ്പോൾ, സൌഖ്യവും സമാധാനവും രാജ്യ
ത്തിൽനിന്നു നീങ്ങി കലഹമത്സരങ്ങളും ജനിച്ചു. ഓ
രോരുത്തൻ ഡംഭിച്ചു രാജാവെ ദ്രഷ്ടനാക്കി കൊന്നു,
താൻതാങ്ങൾ രാജാസനം ഏറുവാൻ തുനിയും. അ
വർ യരൊബ്യാം സ്ഥാപിച്ച വൃഷഭസേവയെ മാത്ര
മല്ല. അജ്ഞാനികളുടെ സകല ബിംബാരാധനയെ
യും ശീലിച്ചു നടത്തി, നരബലികളെയും കഴിച്ചു, എ
ല്ലാ വിധമുള്ള അക്രമങ്ങളിൽ രസിച്ചു മുഴുകി പോക
യും ചെയ്തു.

൪൪. എലീയാപ്രവാചകൻ.

യഹോവയെ വെടിഞ്ഞു അന്യദേവകളെ സേ
വിച്ച രാജാക്കന്മാരിൽ ആഹാബ് എന്നവൻ പ്രധാ
നൻ. അവന്റെ ഭാൎയ്യയായ ഇജബൽ ശമൎയ്യപട്ട
ണത്തിൽ ശോഭയുള്ള ക്ഷേത്രങ്ങളെ പണിയിച്ചു അ
വറ്റിൽ ചിദോന്യ ദേവകളെ പ്രതിഷ്ഠിച്ചു. ബാൾ
ദേവന്നു ൪൫൦ അഷ്ടരോത്ത് എന്ന ദേവിക്ക് ൪൦൦
പൂജാരികളെ വെച്ചു. ആ ക്രൂര സേവയെ നടത്തി.
അവൾ യഹോവയെ മാനിച്ചു സേവിക്കുന്നവരെ
ഹിംസിച്ചു പ്രവാചകന്മാരെ കൊന്നു. അന്നു രാജാ
വിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവൻ മാത്രം യഹോ
വയെ ഭയപ്പെട്ടു രാജ്ഞിയുടെ ക്രൂര പ്രവൃത്തിയെ
കണ്ടു ദുഃഖിച്ചു, ൧൦൦ പ്രവാചകന്മാരെ ഗുഹകളിൽ
ഒളിപ്പിച്ചു. അവൎക്കു രഹസ്യമായി അപ്പവും വെള്ള
വും കൊടുത്തു. ആ കാലത്തു ദീൎഘദൎശിയായ എലീയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/135&oldid=183058" എന്ന താളിൽനിന്ന് ശേഖരിച്ചത്