ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൮ —

രാജാവെ ചെന്നു കണ്ടു: "ഞാൻ സേവിക്കുന്ന യ
"ഹോവ ജീവനാണ! ഞാൻ പറഞ്ഞാലല്ലാതെ ഈ
"സംവത്സരങ്ങളിൽ മഴയും മഞ്ഞും ഉണ്ടാകയില്ല എ
"ന്നു പറഞ്ഞു". പിന്നെ നാട്ടിൽ ക്ഷാമം ഉണ്ടായാ
റെ, ക്രിത്ത് എന്ന തോട്ടിന്റെ താഴ്വരയിൽ എലീയാ
ഒളിച്ചു കാക്കകൾ കൊണ്ടുവന്ന തീൻപണ്ടങ്ങൾ തി
ന്നുകയും തോട്ടിലെ വെള്ളം കുടിക്കയും ചെയ്തു.

അനന്തരം തോടു വറ്റി പോയാറെ, തനിക്കു ച
ൎപ്പത്തിലെക്ക പോകുവാൻ കല്പനയായി. അവൻ ആ
നഗരത്തിന്നു പുറത്തു എത്തിയപ്പോൾ, വിറക് പെറു
ക്കുന്ന ഒരു വിധവയെ കണ്ടു, വെള്ളത്തിന്നും അ
പ്പത്തിന്നും ചോദിച്ചാറെ "അവൾ, ഒരു പിടി മാവും
"അല്പം എണ്ണയും അല്ലാതെ, ഒന്നും ശേഷിപ്പില്ല. ഈ
"വിറക് കൊണ്ടു എനിക്കും പുത്രനുമായി അസാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/136&oldid=183059" എന്ന താളിൽനിന്ന് ശേഖരിച്ചത്