ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൯ —

"വെച്ചു ഭക്ഷിച്ചു, പിന്നെ മരണം കാത്തു കൊൾ്കേയു
"ള്ളു" എന്നു പറഞ്ഞു. അപ്പോൾ എലീയാ ഭയപ്പെ
ടേണ്ട: നീ ചെന്നു അതിനെ ഒരുക്കുക; എനിക്ക് മു
മ്പെ കുറെ കൊണ്ടുവാ. പിന്നെ നീയും മകനും തി
ന്നുക. മാവും എണ്ണയും മഴ പെയ്യുന്ന ദിവസത്തോളം
ഒടുങ്ങുകയില്ല എന്നു ഇസ്രയേലിന്റെ ദൈവം കല്പി
ച്ചിരിക്കുന്നു എന്നു പറഞ്ഞു. അവൾ കൊടുത്തതു എ
ലീയാ വാങ്ങി ഭക്ഷിച്ചു ഒരു വൎഷത്തോളം അവളുടെ
വീട്ടിൽ പാൎത്തു. ആ ദൈവവചനപ്രകാരമവർ മൂന്നു
പേരും മുട്ടു കൂടാതെ കഴിക്കയും ചെയ്തു.

പിന്നെ മഴ ഒട്ടും ഉണ്ടാകാത്ത മൂവാണ്ടു കഴിഞ്ഞ
ശേഷം യഹോവ: "ഞാൻ മഴ പെയ്യിപ്പാൻ നിശ്ച
"യിച്ചിരിക്കുന്നു, അതകൊണ്ടു നീ ആഹാബെ കാ
"ണ്മാൻ ചെല്ലുക!" എന്നു കല്പിച്ചു. എലീയ ചെന്നു
എത്തിയാറെ, ആഹാബ്: "ഇസ്രയേലരെ വലെ
"ക്കുന്ന ആൾ നീ തന്നെയല്ലോ" എന്നു ചോദിച്ചതി
ന്നു: "ഞാനല്ല, നീയും നിൻ പിതാവിൻ കുഡുംബ
"വും യഹോവയുടെ ധൎമ്മത്തെ വെടിഞ്ഞു ബാളെ
"ആശ്രയിച്ചു നടക്കുന്നത്കൊണ്ടത്രെ ഇസ്രയേലെ
"വലെക്കുന്നു" എന്നുത്തരം പറഞ്ഞു. എന്നാറെ
രാജാവ് ദീൎഘദൎശിയുടെ വാക്കിൻ പ്രകാരം ബാളി
ന്റെ പൂജാരികളെയും എല്ലാ ഇസ്രയേല്യരെയും ക
ൎമ്മൽ മലമേൽ വരുത്തി കൂട്ടിയാറെ, എലീയാ: "നി
"ങ്ങൾ രണ്ടു പക്ഷമാകുന്നത എത്രോളം? യഹോവ
"ദൈവമായാൽ അവനെ വഴിപ്പെട്ടു സേവിപ്പിൻ!
"ബാൾ ആകുന്നെങ്കിൽ ബാളെ അനുസരിപ്പിൻ!"
എന്നു പറഞ്ഞതിന്നു അവർ മിണ്ടാതെ പാൎത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/137&oldid=183060" എന്ന താളിൽനിന്ന് ശേഖരിച്ചത്