ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൧ —

യെയും തോട്ടിലെ വെള്ളത്തെയും മറ്റും തിന്നു കള
ഞ്ഞു. ജനമെല്ലാം മുഖം കവിണ്ണു വീണു: "യഹോവ
"തന്നെ ദൈവം!" എന്നു വിളിച്ചു വന്ദിച്ചാറെ, എലീ
യാ ബാളിന്റെ പൂജാരികളെ പിടിച്ചു കൊല്ലിച്ചു. പി
ന്നെ നാട്ടിലെ വറൾ്ചയെ കണ്ടു മഴയുണ്ടാവാൻ ൭
വട്ടം പ്രാൎത്ഥിച്ചു ബാല്യക്കാരനെ ൭ കുറി പടിഞ്ഞാ
റോട്ടു പോയി നോക്കി വരുവാൻ അയച്ചു. അവൻ
ഏഴാമതു നോക്കിയപ്പോൾ കടലിൽനിന്നു ഒരു ചെ
റിയ മേഘം കരേറുന്നത് കണ്ടപ്രകാരം അറിയിച്ചു.
പിന്നെ എലീയാ ആഹാബെ തേരിൽ കരേറ്റി രാ
ജധാനിക്കയച്ചാറെ, ആകാശം കറുത്തു വന്മഴ പെയ്ക
യും ചെയ്തു.

അനന്തരം ആഹാബിന്റെ പുത്രനായ അഹ
സ്യക്ക് ദീനം പിടിച്ചു തനിക്ക് സൌഖ്യം ഉണ്ടാകു
മൊ എന്നു ഫലിഷ്ടദേവനായ ബാൾജബുബോടു
ചോദിപ്പാൻ എക്രൊനിൽ ദൂതരെ അയച്ചപ്പോൾ,
എലീയാ അവരെ എതിരേറ്റു: "ഇസ്രയേലിൽ ദൈ
"വമില്ല എന്നു വെച്ചൊ നിങ്ങൾ എക്രൊനിൽ പോ
"കുന്നതു? ഗുണം വരാതെ നീ മരിക്കും നിശ്ചയം എ
"ന്നു രാജാവോടു യഹോവയുടെ അരുളപ്പാടാകുന്നു"
എന്നു പറഞ്ഞപ്പോൾ, ദൂതർ മടങ്ങി അഹസ്യയെ
ചെന്നു കണ്ടു, രോമകുപ്പായം ഉടുത്ത ഒരുത്തൻ ഞ
ങ്ങളെ എതിരേറ്റു, രാജാവു നിശ്ചയമായി മരിക്കും
എന്നു കല്പിച്ചു കേട്ടപ്രകാരം ബോധിപ്പിച്ചു. അതി
ന്നു അഹസ്യ ആയാൾ എലീയാ തന്നെ എന്നു
ചൊല്ലി അവനെ കെട്ടി കൊണ്ടുവരേണ്ടതിന്നു ൫൦
ഭടന്മാരെ അയച്ചു. അവർ മല കരേറി എലീയായുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/139&oldid=183062" എന്ന താളിൽനിന്ന് ശേഖരിച്ചത്