ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬ —

"മേൽ വാഴുകയും ചെയ്യും" എന്നു കല്പിച്ചാറെ, ആദാ
"മിനോടു "നീ ഭാൎയ്യയുടെ വാക്ക് അനുസരിച്ചു. എ
"ന്റെ വാക്കിനെ തള്ളിക്കളഞ്ഞു, ആ ഫലം ഭക്ഷി
"ച്ചത്കൊണ്ടു, നിന്റെ നിമിത്തം ഭൂമിക്കു ശാപം ഉ
"ണ്ടു; നിന്റെ ആയുസ്സുള്ള നാൾ ഒക്കയും ദുഃഖത്തോ
"ടു കൂടെ അതിൻ ഫലത്തെ നി ഭക്ഷിക്കും; അതു
"നിണക്കു മുള്ളുകളെയും പറക്കാരകളെയും മുളെപ്പി
"ക്കും; നീ നിലത്തുനിന്നു എടുത്ത പൊടി ആകുന്നു,
"പൊടിയിൽ പിന്നെയും ചേരുകയും ചെയ്യും; നി
"ന്റെ മുഖത്തെ വിയൎപ്പോടു കൂടി നീ അപ്പം ഭക്ഷി
"ക്കും" എന്നു കല്പിച്ചു തീൎത്തു. പിന്നെ അവരെ തോട്ട
ത്തിൽ നിന്നു പുറത്താക്കി, ജീവവൃക്ഷവഴിയെ കാ
ക്കേണ്ടതിന്നു എല്ലാടവും തിരിഞ്ഞു മിന്നുന്ന അഗ്നി
വാളിനെ ധരിക്കുന്ന ഖരുബിമാരെ നിറുത്തുകയും
ചെയ്തു.

൩. സഹോദരവധം.

ആദാമിന്റെ പുത്രരിൽ ജ്യേഷ്ഠനായ കായിൻ കൃഷി
ക്കാരനും അനുജനായ ഹബെൽ ഇടയനുമായി തീൎന്നു,
ഒരു ദിവസം ഇരുവരും ബലികഴിപ്പാൻ വന്നപ്പോൾ,
കായിൻ കൃഷിഫലങ്ങളെയും ഹബെൽ ആട്ടിങ്കൂട്ടത്തി
ൽ ഉള്ള കടിഞ്ഞൂൽ കുട്ടികളെയും കൊണ്ടുവന്നു അൎപ്പി
ച്ചാറെ, യഹോവ വിശ്വാസമുള്ള ഹബെലിന്റെ കാ
ഴ്ചയിൽ ആദരിച്ചു കായിന്റെ ബലിയെ നിരസിച്ചു.
കഠിനനും അസൂയക്കാരനും ആയ ഇവൻ അതിനെ
കണ്ടപ്പൊൾ, ഏറ്റവും കോപിച്ചു മുഖപ്രസാദം കൂടാ
തെ നിന്നു 'എന്തിന്നു കോപം ഉണ്ടാകുന്നു? എന്തിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/14&oldid=182934" എന്ന താളിൽനിന്ന് ശേഖരിച്ചത്