ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൨ —

അടുക്കെ എത്തിയപ്പോൾ തലവൻ: "ഹേ ദേവ
"പുരുഷ രാജാവിന്റെ കല്പനപ്രകാരം നീ ഇറങ്ങി
"വാ!" എന്നു പറഞ്ഞു. അപ്പോൾ എലീയാ: "ഞാൻ
"ദേവപുരുഷനായാൽ, സ്വൎഗ്ഗത്തിൽനിന്നു അഗ്നി
"വീണു, നിന്നെയും നിന്റെ ൫൦ പടയാളികളെയും
"സംഹരിച്ചു കളക!" എന്നു കല്പിച്ചു അപ്രകാരവും
ഉണ്ടായി. അതിന്റെ ശേഷം രാജാവു മറെറാരുത്ത
നെ ൫൦ ആളുകളോടുകൂട അയച്ചു, അവരും തീകൊണ്ടു
നശിച്ചു. മൂന്നാമതും ഒരുവൻ ചെന്നു എത്തി വണ
"ങ്ങി ദേവപുരുഷ! കരുണ വിചാരിച്ചു ഞങ്ങളെ
"സംഹരിക്കാതിരിക്കേണമേ!" എന്നു അപേക്ഷിച്ച
പ്പോൾ, എലീയാ ദൈവവചനപ്രകാരം അവനോടു
കൂട മലയിൽനിന്നിറങ്ങി രാജാവെ ചെന്നു കണ്ടു.
"ഇസ്രയേലിൽ ദൈവം ഇല്ലാത്തതു പോലെ എ
"ക്രൊനിൽ വാഴുന്ന ബാൾജബുബിനോടു ചോദി
"പ്പാനായി ദൂതരെ അയച്ചതിനാൽ, ഈ ദീനത്തിന്നു
"ഗുണം വരാതെ നീ മരിക്കും നിശ്ചയം എന്നു യ
"ഹോവയുടെ അരുളപ്പാടാകുന്നെന്നു പറഞ്ഞു," അ
ഹസ്യ ഈ വചനപ്രകാരം മരിക്കയും ചെയ്തു.

൪൫. എലീശാപ്രവാചകൻ.

എലീയാ ദേവകല്പനപ്രകാരം തന്റെ ശിഷ്യനാ
യ എലീശായെ തന്റെ സ്ഥാനത്തിൽ ആക്കിയശേ
ഷം, യഹോവ അവനെ കൊടുങ്കാററിൽ കൂടി സ്വ
ൎഗ്ഗത്തിൽ കരേറുമാറാക്കി, അവന്റെ ആത്മശക്തി
യും എലീശായുടെ മേൽ ഇറങ്ങി പാൎത്തു. എലീശാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/140&oldid=183063" എന്ന താളിൽനിന്ന് ശേഖരിച്ചത്