ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൫ —

അവൻ ദീൎഘദൎശിയുടെ ഭവനത്തിന്റെ ഉമ്മരത്ത്
എത്തി അവസ്ഥ അറിയിച്ചാറെ, എലീശാ: "നീ
"ചെന്നു യൎദ്ദനിൽ ൭ വട്ടം കുളിക്ക" എന്നു പറ
യിച്ചു. നയമാൻ അതിനെ കേട്ടപ്പോൾ ക്രുദ്ധിച്ചു
"പ്രവാചകൻ പുറത്തു വന്നിട്ടു തന്റെ ദൈവമായ
"യഹോവാനാമത്തെ വിളിച്ചു കൈകൊണ്ടു രോഗ
"സ്ഥലത്തു തടവിക്കൊണ്ടു കുഷ്ഠരോഗത്തെ നീക്കും
"എന്നു ഞാൻ വിചാരിച്ചിരുന്നു. ദമസ്കിലെ ആറു
"കൾ ഇസ്രയേലിലെ വെള്ളങ്ങളേക്കാൾ ഗുണം ഏ
"റെയുള്ളതല്ലയൊ" എന്നു പറഞ്ഞു പുറപ്പെട്ടു. എ
ന്നാൽ അവന്റെ ആളുകൾ അടുത്തു: അല്ലയൊ അ
ഛ്ശ! ആ ദീൎഘദൎശി ഒരു വലിയ കാൎയ്യം ചെയ്വാൻ കല്പി
ച്ചു എങ്കിൽ നീ ചെയ്കയില്ലയൊ? കുളിക്ക എന്നാൽ
ശുദ്ധനായ്തീരും എന്നു പറഞ്ഞാൽ, എത്ര അധികം
ചെയ്യാവു എന്നു പറഞ്ഞു സമ്മതിപ്പിച്ചു. അപ്പോൾ
നായകൻ ഇറങ്ങി യൎദ്ദൻനദിയിൽ ൭ വട്ടം മുഴുകി
യാറെ കുഷ്ഠം മാറി,അവന്റെ ശരീരം ഒരു ബാലന്റെ

12*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/143&oldid=183066" എന്ന താളിൽനിന്ന് ശേഖരിച്ചത്