ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൬ —

ശരീരം എന്ന പോലെ ശുദ്ധമായി. അതിന്റെ ശേ
ഷം താൻ മടങ്ങി ചെന്നു എലീശായെ കണ്ടു: "ഇസ്ര
"യേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവമി
"ല്ല, എന്നു ഞാൻ ഇപ്പോൾ അറിഞ്ഞിരിക്കുന്നു"
എന്നു ചൊല്ലി, കിട്ടിയ ഉപകാരത്തിന്നായി സമ്മാന
ങ്ങളെയും വെച്ചു. എന്നാൽ ദീൎഘദൎശി: "ഞാൻ ഉപാ
"സിക്കുന്ന യഹോവ തൻ ജീവനാണ! ഞാൻ ഒന്നും
"എടുക്കയില്ല! നീ സമാധാനത്തോടെ പോയ്ക്കൊൾ്ക"
എന്നു പറഞ്ഞയച്ചു. അനന്തരം നയമാൻ പോയാ
റെ, എലീശായുടെ പണിക്കാരനായ ഗെഹാജി ആ
കാഴ്ചകളെ മോഹിച്ചു വഴിയെ ചെന്നെത്തി: "ഇ
"പ്പോൾ തന്നെ രണ്ടു പ്രവാചകന്മാർ എന്റെ വീ
"ട്ടിൽ വന്നു, അവൎക്കു വേണ്ടി ഒരു താലന്തു വെള്ളി
"യെയും രണ്ടു കൂട്ടം വസ്ത്രങ്ങളെയും കൊടുത്തയക്കേ
"ണം എന്നു യജമാനന്റെ അപേക്ഷ" എന്നു വ്യാ
ജം പറഞ്ഞു വസ്തുക്കൾ വാങ്ങി തിരിച്ചു പോയി മറെ
ച്ചുവെച്ചു വീട്ടിൽ എത്തി. അപ്പോൾ എലീശാ: നീ
എവിടെനിന്നു വരുന്നെന്നു ചോദിച്ചാറെ, ഗെഹാജി:
"ഞാൻ എങ്ങും പോയിട്ടില്ല" എന്നുത്തരം പറഞ്ഞു.
അതിന്നു ദീൎഘദൎശി: "നയമാൻ രഥത്തിൽനിന്നു കി
"ഴിഞ്ഞു നിന്നെ എതിരേറ്റത് ഞാൻ കണ്ടില്ലയൊ?
ദ്രവ്യവും വസ്ത്രങ്ങളും വാങ്ങി, നിലം പറമ്പുകളെയും
"മറ്റും മേടിക്കേണ്ടതിന്നു ഇപ്പോൾ സമയമൊ? ന
"യമാനിൽനിന്നു മാറിയ കുഷ്ഠം നിന്നിലും സന്തതി
"യിലും ജീവപൎയ്യന്തം ചേൎന്നു നില്ക്കും" എന്നു കല്പി
ച്ചു പണിക്കാരൻ കുഷ്ഠം പിടിച്ചു വാങ്ങി പോകയും
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/144&oldid=183067" എന്ന താളിൽനിന്ന് ശേഖരിച്ചത്